ശാലിനി എന്ന നടിയ്ക്ക് മലയാളി മനസില്‍ ചേക്കേറാന്‍ അധികം സമയമൊന്നും വേണ്ടി വന്നിരുന്നില്ല. നിറം എന്ന ഒറ്റ ചിത്രം മതിയായിരുന്നു അവര്‍ക്കതിന്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പുതിയഭാവങ്ങള് പകര്‍ന്നു നല്കിയ ‘നിറം’ ബോക്സ് ഓഫീസില്‍ വമ്പന്‍ ഹിറ്റാവുകയും ചെയ്തു. അതോടൊപ്പം കുഞ്ചാക്കോ ബോബന് ശാലിനി കൂട്ടുകെട്ടും. ഇരുവര്‍ക്കും ആയിരക്കണക്കിന് ആരാധകരെയും സമ്പാദിക്കാനായി. ഒരുപക്ഷേ അക്കാലത്ത് ഫേസ്ബുക്കുണ്ടായിരുന്നെങ്കില് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന താരം ശാലിനിയോ ചാക്കോച്ചനോ ഒക്കെ ആയിരുന്നേനെ.
ഏതായാലും നിറം എന്ന കമല്‍ ചിത്രവുമായി ബന്ധപ്പെട്ട അധികമാര്‍ക്കുമറിയാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിറത്തിലെ നായികയായി ആദ്യം തെരഞ്ഞെടുത്തത് പില്ക്കാലത്തു തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ അസിനെയായിരുന്നു എന്നതാണത്. ഒഡീഷനിലൂടെയായിരുന്നു അസിനെ നിറത്തിലെ നായികയായി തെരഞ്ഞെടുത്തത്. ചില പ്രത്യേക കാരണങ്ങളാല്‍ അസിന് ചിത്രത്തില്‍ നിന്നു പിന്മാറി. എന്നാല്‍ പിന്നീട് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി തന്നെ അസിന് സിനിമയില്‍ അരങ്ങേറുകയും ചെയ്തു.