കൽപ്പറ്റ: യുഡിഎഫ് കണിയാന്പറ്റ പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്പളക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പോലീസ് സ്റ്റേഷനിൽ യോഗം ചേരുകയും പ്രസംഗിക്കുകയും ചെയ്ത സിപിഎമ്മുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.
ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 27നു ഐഎൻടിയുസി കന്പളക്കാട് മണ്ഡലം പ്രസിഡന്റ് അഷ്റഫ് പഞ്ചാരയെ അറസ്റ്റുചെയ്തതിനു പിന്നാലെയാണ് സിപിഎമ്മുകാർ പോലീസ് സ്റ്റേഷനിൽ യോഗം ചേരുകയും പ്രസംഗിക്കുകയും ചെയ്തത്.
നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന രീതിയിൽ സിപിഎം ലോക്കൽ സെക്രട്ടറി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സഹിതം ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.