അങ്ങനെ നീ മരിക്കണ്ട..! വി​ഷം ക​ഴി​ച്ചു ക​ശു​മാ​വി​ന്‍​തോ​ട്ട​ത്തി​ലൂ​ടെ ഓ​ടി​യ ‍യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കൂടെ ഓടാൻ നാട്ടുകാർ സഹകരിച്ചില്ലെന്ന് പോലീസിന്‍റെ പരാതി

ഉ​ളി​ക്ക​ല്‍: വി​ഷം ക​ഴി​ച്ചു ക​ശു​മാ​വി​ന്‍​തോ​ട്ട​ത്തി​ലൂ​ടെ ഓ​ടി​യ പു​റ​വ​യ​ല്‍ സ്വ​ദേ​ശി​യെ ഉ​ളി​ക്ക​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.​ മ​ദ്യ​ത്തി​ല്‍ വി​ഷംചേ​ര്‍​ത്തു ക​ഴി​ച്ച യു​വാ​വ് ക​ശു​മാ​വി​ന്‍ തോ​ട്ട​ത്തി​ലൂ​ടെ ഓ​ടി​യ​താ​യി നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളെ ഉ​ളി​ക്ക​ല്‍ എ​എ​സ്‌​ഐ നാ​സ​ര്‍ പൊ​യി​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി ആ​ദ്യം ഇ​രി​ട്ടി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ത​ല​ശേ​രി ഗ​വ.​ആ​ശു​പ​തി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​മേ​ഷ്‌, കു​ഞ്ഞി​മൊ​യ്തീ​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച നാ​ട്ടു​കാ​ര്‍ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചി​ല്ല​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts