തൊടുപുഴ: തൊടുപുഴയിലെ ഒരു ഫോർ സ്റ്റാർ ബാറിൽ മദ്യം വിളന്പാൻ ഇനി വളയിട്ട കൈകളും. പരീക്ഷണ അടിസ്ഥാനത്തിൽ റെസ്റ്റോറന്റ് കം എക്സിക്യൂട്ടിവ് ലോഞ്ചിലാണ് ഹോട്ടൽ മാനേജ്മെന്റിൽ പ്രാവീണ്യം തെളിയിച്ച യുവതികൾ ജോലിക്ക് എത്തിയത്. കൊച്ചി മെട്രോ ഉൾപ്പെടെ വിവിധ മേഖലകളിൽ വനിതകളുടെ പങ്കാളിത്തം വിജയകരമായതാണ് ഈ മേഖലയിൽ വനിതകളുടെ പങ്കാളിത്തം കൊണ്ടുവരാൻ മാനേജുമെന്റിനെ പ്രേരിപ്പിച്ചത്.
മെട്രോ നഗരങ്ങളിലെ സ്റ്റാർ ഹോട്ടലുകളിലും മറ്റും വനിതകളാണ് എക്സിക്യൂട്ടിവ് ലോഞ്ചുകൾ കൈകാര്യം ചെയ്യുന്നത്. സംഭവം വിജയകരമായാൽ നഗരത്തിലെ മറ്റു സ്റ്റാർ ഹോട്ടലുകളും ഇതു പരീക്ഷിക്കാൻ സാധ്യതയുണ്ട്. ഈ മേഖലയിൽ തൊഴിലെടുക്കാൻ താത്പര്യമുള്ള ഹോട്ടൽ മാനേജ്മെന്റിൽ പ്രാവീണ്യം നേടിയ യുവതികൾക്ക് കൂടുതൽ അവസരമൊരുങ്ങുകയാണ്.