മലയാളത്തിൽ ഒരുങ്ങുന്ന ഫാന്റസി മൂവിയാണ് ഒടിയൻ. മോഹൻലാലിനെ നായകനാക്കി വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബോളിവുഡ് നടൻ അമിതാഭ് ബച്ചനും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ പ്രകാശ് രാജും എത്തിയിരിക്കുകയാണ്. മോഹൻലാൽ ചിത്രത്തിൽ താനും ഒന്ന് ചേർന്നു എന്ന വാർത്ത പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവച്ചു.
വി. ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടി പാലക്കാട് ആണെന്നും കൂടെ മോഹൻലാലും മഞ്ജു വാര്യരുമുണ്ടെന്നും പ്രകാശ് രാജ് ട്വിറ്ററിലൂടെ പറയുന്നു.ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലിന്റെ കൂടെ പ്രകാശ് അഭിനയിക്കാൻ പോവുന്നതെന്നും താരം പറയുന്നുണ്ട്. ഇരുവർ എന്ന ചിത്രത്തിലായിരുന്നു അവസാനമായി ഇവർ ഒന്നിച്ചഭിനയിച്ചത്.മോഹൻലാലും പ്രകാശ് രാജും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഒടിയൻ. പ്രിൻസ് എന്ന ചിത്രത്തിലായിരുന്നു ആദ്യം ഇരുവരും ഒന്നിച്ചത്.സെപ്റ്റംബർ ഒന്പതിന് പ്രകാശ് രാജും ഒടിയനിൽ ചേർന്നെന്നും ലൊക്കേഷനിലെ അനുഭവങ്ങൾ വേറിട്ട് നിൽക്കുന്നതാണെന്നും വി.എ ശ്രീകുമാർ മേനോൻ ട്വീറ്ററിലൂടെ പറയുന്നു.