പറവൂർ: പാലക്കാട് കഴിഞ്ഞ ദിവസം വൃദ്ധ ദന്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പറവൂർ തത്തപ്പിള്ളി സ്വദേശി സദാനന്ദൻ പീഡനക്കേസിലും പ്രതി. ഞാറക്കൽ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷം മുൻപു സദാനന്ദനെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീടു ഞാറക്കൽ സ്റ്റേഷനിലേക്ക് കൈമാറി.
കഴിഞ്ഞ ദിവസമാണ് പാലക്കാട് തോലന്നൂരിൽ വൃദ്ധദന്പതികളെ കൊലപ്പെടുത്തിയ കേസിൽ സദാനന്ദൻ പിടിയിലായത്. കൊല്ലപ്പെട്ട ദന്പതികളുടെ മരുമകൾ ഷീജയുമായി പത്തു വർഷത്തോളമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കു ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാൽ അവരുമായി ഇപ്പോൾ ബന്ധമില്ല.