സൂപ്പർതാരം ഷാരൂഖ് ഖാനു ട്വിറ്ററിൽ 2.8കോടി ഫോളോവേഴ്സ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സുള്ള താരം അമിതാഭ് ബച്ചൻ തന്നെ. 2.9 കോടി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത് സൽമാൻ ഖാൻ, ആമിർഖാൻ, അക്ഷയ് കുമാർ തുടങ്ങിയവരാണ് തൊട്ടുപിന്നാലെയുള്ളത്.
ഷാരൂഖ് ഖാന് ഈ വർഷം വിജയത്തിന്റേതാണ്. ഈ വർഷം റയീസ്, ജബ് ഹാരി മെറ്റ് സേജൽ തുടങ്ങിയ രണ്ടു ചിത്രവും വൻ വിജയമായിരുന്നു. ആനന്ദ് എൽ റായിയുടെ പേരിടാത്ത ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാദ്ഷ, കിംഗ് ഓഫ് ബോളിവുഡ്, കിംഗ് ഖാൻ എന്നൊക്കെയാണ് ആരാധകരും അഭ്യുദയകാംക്ഷികളും ഷാരൂഖ് ഖാനെ വിളിക്കുന്നത്.