കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലം. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണം വേഗത്തിലാക്കണമെന്ന് വനിതാ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
കേസിൽ ശരിയായ രീതിയിലുള്ള അന്വേഷണമല്ല പോലീസ് നടത്തുന്നത്. സർക്കാർ സമ്മർദ്ദം കാരണം പോലീസ് അന്വേഷണം വൈകിപ്പിക്കുകയാണ്. പ്രതികളെ രക്ഷിച്ചെടുക്കാൻ രാഷ്ട്രീയ ചരട് വലികൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും കത്തയക്കുമെന്നും ലളിത കുമാരമംഗലം കൂട്ടിച്ചേർത്തു.