പാരമ്പര്യം നിലർത്തുമെന്ന് മന്ത്രിരാജു..! കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു കാലിവളർത്തൽ സംസ്കാരം തിരിച്ചുകൊണ്ടുവരുമെന്ന് മന്ത്രി കെ രാജു

മൂ​വാ​റ്റു​പു​ഴ: കേ​ര​ള​ത്തി​ലെ പ​ഴ​യ​കാ​ല മൃ​ഗ​സം​ര​ക്ഷ​ണ പാ​ര​ന്പ​ര്യം നി​ല​നി​ർ​ത്തു​വാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ​താ​യി മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു. പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ ഗോ​വ​ർ​ധി​നി സം​ഗ​മ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ലി​വ​ള​ർ​ത്ത​ൽ കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​തു തി​രി​ച്ചു​കൊ​ണ്ടു​വ​രു​വാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

നാം ​കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​ട്ട, പാ​ൽ, ഇ​റ​ച്ചി ഇ​വ​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ കേ​ര​ള​ത്തി​നാ​യി​ട്ടി​ല്ല. ഇ​തു സാ​ധ്യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പും ക്ഷീ​ര വി​ക​സ​ന വ​കു​പ്പും സം​യോ​ജി​ച്ചു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പാ​ൽ പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​ഞ്ചു​ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ഒ​രെ​ണ്ണം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​റ്റു​ള്ള​വ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​യു.​എ​സ്. രാ​മ​ച​ന്ദ്ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ സ​നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. അ​രു​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി ബേ​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​യി​പ്ര കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് കെ.​ഏ​ലി​യാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​ഇ​ബ്രാ​ഹിം, വാ​ർ​ഡം​ഗം വി.​എ​ച്ച്. ഷ​ഫീ​ഖ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജ​യ​ച​ന്ദ്ര ക​മ്മ​ത്ത്, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​ലൈ​ബി പോ​ളി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts