ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറയും അംബാനിയുടെ ഇളയ മകന്‍ ആനന്ദും തമ്മില്‍ അടുപ്പത്തിലാണെന്നും അടുത്തിടെ അംബാനിയുടെ മകന്‍ പൊണ്ണത്തടി കുറച്ചത് സാറയെ പ്രൊപ്പോസ് ചെയ്യാനായിരുന്നു എന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 108 കിലോ ഭാരം കുറച്ച് സുന്ദരനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ ഇന്ത്യയിലെ പാപ്പരാസികളെല്ലാം തിരയുന്നത് ഒരേ ഒരു കാര്യമാണ്, സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകള്‍ സാറയും ആനന്ദ് അംബാനിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍. വണ്ണക്കാരനായ ആനന്ദ് ചുള്ളന്‍ ചെക്കനായത് സുന്ദരിക്കുട്ടിയായ സാറയെ പ്രൊപ്പോസ് ചെയ്യാനാണെന്നാണ് ആളുകള്‍ പറഞ്ഞ് പരത്തുന്നത്.
അടുത്ത കുംടുംബ സുഹൃത്തുക്കളായ മുകേഷ് അംബാനിയുടെയും സച്ചിന്റെയും കുടുംബ ചിത്രങ്ങളില്‍ നിന്ന് ഇവരുടെ ചില ചിത്രങ്ങള്‍ ഉപയോഗിച്ച് ഗോസിപ്പുകളും പരക്കുന്നുണ്ട്. എന്നാല്‍ ഇരുവരുടെയും വീട്ടുകാര്‍ തമ്മിലുള്ള അടുപ്പം കൊണ്ടുതന്നെയാണ് ഇതെന്നാണ് ഇരുവരുമായും ബന്ധപ്പെട്ട വിഭാഗം നല്‍കുന്ന സൂചന. കുട്ടിക്കാലം മുതല്‍ ഒരുമിച്ച് കളിച്ചുവളര്‍ന്നവരാണ് ഈ കുട്ടികള്‍. ഇരു കുടുംബങ്ങളിലെയും പ്രധാന ചടങ്ങുകള്‍ക്കെല്ലാം ഇവര്‍ ഒരുമിച്ചുണ്ടാകാറുണ്ട്.
സച്ചിനും കുടുംബവും അംബാനി കുടുംബവുമായി ക്രിക്കറ്റ് പരമ്പരകള്‍ക്കു ശേഷമുള്ള ഇവരുടെ സല്‍ക്കാരങ്ങള്‍ക്കുമെല്ലാം ഇരു കുടുംബങ്ങളും ഒന്നിച്ചുണ്ടാവാറുണ്ട്. തമാശകള്‍ പറയാനും സംസാരിക്കാനുമെല്ലാം ഇരുവരും സമയം കണ്ടെത്തിയിരുന്നു. ഇനിയെങ്ങാനും പിന്നാമ്പുറ കഥകള്‍ ഭാവിയില്‍ വിവാഹ വാര്‍ത്തയായാലും രണ്ടു കുടുംബങ്ങള്‍ക്കും സന്തോഷമേ ഉണ്ടാകൂ എന്നാണ് സച്ചിനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 18 വയസ്സുകാരിയായ സാറ തെണ്ടുല്‍ക്കര്‍ ഇപ്പോള്‍ പഠിക്കുകയാണ്. അതിന് അനുവദിക്കൂ എന്നാണ് അവര്‍ പ്രതികരിക്കുന്നത്.