പരിശോധിക്കാന്‍ എനിക്കാകില്ല! അഞ്ചുവയസുകാരിയെ ബന്ധു പീഡിപ്പിച്ചു; പെണ്‍കുട്ടിയെ പരിശോധിക്കാന്‍ വിസമ്മതിച്ച വനിതാ ഡോക്ടര്‍ക്കെതിരെ പോലീസ്; സംഭവം കോഴഞ്ചേരിയില്‍

കോ​ഴ​ഞ്ചേ​രി: ബ​ന്ധു​വി​ൽ നി​ന്നു പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യെ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. കോ​യി​പ്രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കേ​സി​ലാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ​രു വ​നി​താ ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് റി​പ്പോ​ർ​ട്ടു ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കു​ട്ടി​യും ബ​ന്ധു​ക്ക​ളു​മാ​യി കോ​യി​പ്രം പോ​ലീ​സ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യും ഡോ​ക്ട​റോ​ടു വി​വ​രം പ​റ​യു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ൽ പ​രി​ശോ​ധി​ക്കാ​ൻ ത​നി​ക്കാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഡോ​ക്ട​ർ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് കോ​ഴ​ഞ്ചേ​രി സി​ഐ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ടാ​മ​തും ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ഡോ​ക്ട​റു​ടെ നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല.

പ​രി​ശോ​ധി​ക്കാ​നാ​കി​ല്ലെ​ന്ന് എ​ഴു​തി ന​ൽ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഡോ​ക്ട​ർ അ​തി​നും സ​ന്ന​ദ്ധ​മാ​യി​രു​ന്നി​ല്ല. ഡോ​ക്ട​റു​ടെ ന​ട​പ​ടി സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി. ഡി​എം​ഒ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​യ​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ​രി​ശോ​ധി​ച്ചു.

ഒ​രു​മാ​സം മു​ന്പാ​ണ് കു​ട്ടി​ക്ക് ബ​ന്ധു​വി​ൽ നി​ന്നു പീ​ഡ​ന​മേ​റ്റ​താ​യ സം​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് പ​റ​യു​ന്നു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ബ​ന്ധു കു​ട്ടി​യെ സ്കൂ​ളി​ൽ നി​ന്നു വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്പോ​ൾ ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​ടി​യൂ​ർ ക​ട​യാ​ർ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

Related posts