ന്യൂഡൽഹി: ഫേസ്ബുക്ക് അധികസമയം ചെലവഴിക്കുന്നതിന് സഹോദരൻ വഴക്കുപറഞ്ഞതിനെ തുടർന്ന് പ്ലസ്വൺ വിദ്യാർഥിനി ജീവനൊടുക്കി. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി തന്റെ മുറിയിലെ സീലിംഗ് ഫാനിൽ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
അടുത്തിടെ മൊബൈൽ ഫോൺ ലഭിച്ച പെൺകുട്ടി മുഴുവൻ സമയം ഫേസ്ബുക്കിലായിരുന്നു. പഠനത്തിനും ആഹാരം കഴിക്കുന്നതിനു പെൺകുട്ടിക്ക് താൽപര്യം ഇല്ലാതായി. സ്കൂളിൽപോകാനും താൽപര്യം ഇല്ലാതായതോടെയാണ് സഹോദരൻ വഴക്കുപറഞ്ഞതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയും സഹോദരൻ പെൺകുട്ടിയെ താക്കീത് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാർ ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിക്കുന്നതിന് പോയപ്പോഴാണ് പെൺകുട്ടി ജീവനൊടുക്കിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് വാട്സ്ആപ്പ് പ്രൊഫൈൽ “താൻ മരിച്ചു’ എന്ന് പെൺകുട്ടി മാറ്റുകയും ചെയ്തിരുന്നു.