അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നാലാം തവണയും ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ജാമ്യം നിഷേധിക്കുന്നു എന്ന് മാത്രമാണ് വിധി വാചകം ഉണ്ടായത്. ഇത് രണ്ടാം തവണയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. അഡ്വ രാമന്‍പിള്ള വഴി നടന് ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. അവസാന നിമിഷമാണ് ഹൈക്കോടതിയെ സമീപിക്കുന്നതിന് പകരം കീഴ്ക്കോടതിയായ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചത്. അതേറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പ്രതിഭാഗം ഇനി ജില്ലാ കോടതിയെ ജാമ്യാപേക്ഷയുമായി സമീപിക്കാനാണ് സാധ്യതയെന്നാണ് നിയമവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പ്രോസികൂഷന്റെ വാദങ്ങള്‍ കോടതി പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്ന സൂചനയാണ് വിധിയില്‍ നിന്ന് മനസിലാക്കേണ്ടത്.