ബഹുഭാര്യത്വം നിയമവിരുദ്ധമായ തായ്ലൻഡിലെ കാസനോവയാണ് വാർത്തകളിലെ താരം. നാകോൻ നായക് സ്വദേശിയായ തംബോണ് പ്രസേർട്ട് എന്ന 58കാരൻ വിവാഹം ചെയ്തിരിക്കുന്നത് 120 യുവതികളെയാണ്. ഇവരിൽ 28 മക്കളും ഇദ്ദേഹത്തിനുണ്ട്. ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാവായ തംബോൺ ഒരു നിർമാണകന്പനിയുടെ ഉടമയുമാണ്. തംബോണ് തന്നെയാണ് ഈ കാര്യം സന്തോഷത്തോടെ എല്ലാവരുമായി പങ്കുവച്ചിരിക്കുന്നത്.
പതിനേഴാമത്തെ വയസിലാണ് തംബോണിന്റെ ആദ്യവിവാഹം. ഇവരിൽ മൂന്നുമക്കളാണ് തംബോണിനുള്ളത്. 20 വയസിൽ താഴെ പ്രായമുള്ളവരെയാണ് അദ്ദേഹം ഭാര്യമാരാക്കുന്നത്. പ്രായമുള്ളവർ വഴക്കുകൂടുമെന്നതിനാലാണ് കൗമാരക്കാരികളെ വിവാഹം ചെയ്യുന്നതെന്നാണ് തംബോണിന്റെ പക്ഷം.
കെട്ടിട നിർമാണത്തിന്റെ ഭാഗമായി എതെല്ലാം സ്ഥലങ്ങളിൽ ചെല്ലുന്നുവോ അവിടയെല്ലാം അദ്ദേഹം ഓരോ പെണ്കുട്ടികളെ വിവാഹം ചെയ്യുകയാണ് പതിവ്. അവരെ താൻ സ്നേഹിക്കുന്നതു പോലെ അവർ തന്നെയും സ്നേഹിക്കുന്നുണ്ടെന്ന് തംബോൺ പറയുന്നു.
വധുവിനോട് താൻ നിരവധി പേരെ വിവാഹം ചെയ്തിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിട്ടാണ് തംബോൺ അവരെ ഭാര്യയാക്കുന്നത്. അടുത്ത വിവാഹത്തിന് ഒരുങ്ങുകയാണെന്നും ഇനിയും വിവാഹം ചെയ്യുമെന്നും ഭാര്യമാരെ അറിയിക്കും. അവരെല്ലാം സന്തോഷത്തോടെ അദ്ദേഹത്തിന് അനുവാദവും നൽകും. വിവാഹത്തിന്റെ പേരിൽ ആരും ഇതുവരെ തന്നോട് വഴക്കുകൂടിയിട്ടില്ലെന്നും തംബോൺ പറയുന്നു. സമുദായത്തിന്റെ ആചാരാനുഷ്ഠനങ്ങളനുസരിച്ചാണ് ഓരോരുത്തരെയും വിവാഹം ചെയ്യുന്നത്.
തംബോണിന്റെ ഭാര്യമാരിൽ ഭൂരിഭാഗമാളുകളും താമസിക്കുന്നത് തായ്ലൻഡിൽ തന്നെയാണ്. 120 ഭാര്യമാർക്കും അവരിലുള്ള 28 കുട്ടികൾക്കും വീടും സ്ഥലവും മറ്റ് ആവശ്യമായതെല്ലാം വാങ്ങി നൽകി സന്തോഷത്തോടെയാണ് തംബോണിന്റെ ജീവിതം. 27 വയസുകാരിയായ നാം ഫോണ് ആണ് തംബോണിന്റെ പുതിയ ഭാര്യ. അവർക്കൊപ്പമിരുന്നാണ് അദ്ദേഹം ഒരു തായ് മാധ്യമത്തിന് അഭിമുഖം നല്കിയത്. ബഹുഭാര്യാത്വം നിയമവിരുദ്ധമായ തായ്ലൻഡിൽ അദ്ദേഹത്തിനെതിരേ എന്തെങ്കിലും നിയമനടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.