ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഫാഷനിൽ തന്റേതായ കൈയൊപ്പ് എന്നും ഉണ്ടായിരിക്കും. ഫാഷൻ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് പ്രിയങ്ക. ലോസ് ആഞ്ചലസിൽ നടന്ന 69-ാമത്തെ എമ്മി അവാർഡ് ചടങ്ങിൽ എല്ലാരുടെയും കണ്ണുടക്കിയത് പ്രിയങ്ക ചോപ്രയുടെ തൂവെളള ഗൗണിലായിരുന്നു.
അറ്റത്ത് വെളള തൂവലുകൾ പിടിപ്പിച്ച തൂവെളള ഗൗണ്‍ അണിഞ്ഞ പ്രിയങ്ക രാജകുമാരിയെപ്പോലെ സുന്ദരിയായിരുന്നു. പോണി ടെയിൽ ആയിരുന്നു പ്രിയങ്കയുടെ ഹെയർ സ്റ്റൈൽ. കഴിഞ്ഞ വർഷം പ്രിയങ്ക അണിഞ്ഞ ചുവപ്പ് ഗൗണും ബി ടൗണിൽ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു.