എല്ലാം ശരിയാക്കാൻ മുഖ്യൻ ഇടപെടണം..! അധ്യാപികയായിരുന്ന കാവ്യാ ലാലിന്‍റെ മരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണം; ആരെയും പ്രതിയാക്കുന്ന അജണ്ടയാണ് പോലീസിനുള്ളതെന്നും പിസി ജോർജ്ജ്

ചാത്തന്നൂർ: അധ്യാപികയായിരുന്ന കാവ്യാ ലാലിന്‍റെ മരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പി.സി.ജോർജ് എംഎൽഎ ആവശ്യപ്പെട്ടു.

കാവ്യയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിൽ കൊട്ടിയം ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം.

ആരെയും പ്രതിയാക്കുന്ന അജണ്ടയാണ് പോലീസിനുള്ളത്. ചട്ടന്പിസ്വാമിയുടെ ജൻമഗൃഹം കൈക്കലാക്കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥക്കെതിരെ സമരം ചെയ്തതിന്‍റെ പേരിലാണ് ഒരു സ്വാമിയെ കേസിൽ പ്രതിയാക്കിയത്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടെങ്കിൽ മാത്രമേ പോലീസിന്‍റെ നിർവീര്യത അവസാനിപ്പിക്കുവാൻ കഴിയുകയുള്ളു.

കഴിഞ്ഞ 60 കൊല്ലമായി കേരളം ഭരിക്കുന്ന എൽഡിഎഫും യുഡിഎഫും ഒരമ്മ പെറ്റ മക്കളാണ്. ഉമ്മൻചാണ്ടി മാന്യനാണെങ്കിലും അദ്ദേഹത്തിന്‍റെ ചില കുഴപ്പങ്ങളാണ് യുഡിഎഫിന്‍റെ പരാജയത്തിനിടയാക്കിയത്. പിണറായി വിജയൻ 96 ൽവൈദ്യുതി മന്ത്രിയായിരുന്നപ്പോഴുള്ള പഴയ ശൈലിയിലേക്ക് മാറണം. പിന്നറായി വിജയന്‍റ ഭരണം കേരളത്തിന് ഗുണകരമാകുമെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ഉമേഷ് അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. മുൻ പബ്ലിക് പ്രോസിക്യൂട്ടർ കൊട്ടിയം അജിത് കുമാർ, എ.ഷാനവാസ്ഖാൻ, മയ്യനാട് പഞ്ചായത്ത് പ്രസിഡന്‍റ് ലക്ഷമണൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.ഫത്തഹുദീൻ, ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്‍റ് രാജീവ്, വി.പി.പ്രദീപ്, കബീർ, ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള, മാധവൻപിള്ള, ബാലചന്ദ്രൻ, രാജൻ തട്ടാമല, കിടങ്ങിൽ സുധീർ, നൂറുദീൻ, മുജീബ് പള്ളിമുറ്റം, ഉമയനല്ലൂർ ഷിഹാബുദീൻ എന്നിവർ പ്രസംഗിച്ചു.

Related posts