പഴയങ്ങാടി(കണ്ണൂർ): കോടികൾ വിലമതിക്കുന്ന14 കിലോ കഞ്ചാവുമായി തെലുങ്കാന സ്വദേശി കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. തെലുങ്ങാന സ്വദേശി ശൈലജ (32) യെയാണു കണ്ണപുരം എസ്ഐ ടി.വി.ധനഞ്ജയദാസും സംഘവും ചേർന്നും പിടികൂടിയത്.
ഇന്നു പുലർച്ചെ 2.30 ഓടെയായിരുന്നു യുവതി സാധനങ്ങളുമായി കണ്ണപുരം റെയിൽവേ സ്റ്റേഷനിലിറങ്ങിയത്. റെയിൽവേ സ്റ്റേഷനു സമീപത്തെ ഓട്ടോസ്റ്റാൻഡിൽ സംശയകരമായി കണ്ട യുവതിയെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിലാണു റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ മൊത്ത കച്ചവടത്തിനായി എത്തിച്ചതാണെന്നു യുവതി പറയുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി. തെലുങ്ക് മാത്രമാണു യുവതി സംസാരിക്കുന്നത്. ഇതു പോലീസിനു തലവേദനയായിരിക്കുകയാണ്.