ഈ പുള്ളി പണ്ടുതൊട്ട് പറയുന്നതാ, ചാടും ചാടും എന്ന്! തമ്പുരാനോട് ഞാന്‍ കണ്ണീരോടെ പറയും എന്റെ ദൈവമേ ആരും പുള്ളിക്ക് ഒരു സീറ്റ് കൊടുക്കരുതേ എന്ന്; അല്‍ഫോന്‍സ് കണ്ണന്താനത്തെക്കുറിച്ച് പ്രിയപത്‌നി ഷീല പറയുന്നു

മണിമല സ്വദേശിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അല്‍ഫോന്‍സ് കണ്ണന്താനം നരേന്ദ്രമോദി മന്ത്രിസഭയില്‍ അധികാരമേറ്റപ്പോള്‍ തൊട്ട് തുടങ്ങിയതാണ് വിവാദങ്ങള്‍. ഇതാദ്യമായാണ് ഒരു മന്ത്രി അധികാരത്തിലേറുമ്പോള്‍ അദ്ദേഹത്തോടൊപ്പമോ അതിനേക്കാള്‍ കൂടുതലോ അദ്ദേഹത്തിന്റെ ഭാര്യയും വാര്‍ത്തകളില്‍ നിറയുന്നത്. നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ സഹമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യയായ ഷീലയും മലയാളികള്‍ക്ക് സുപരിചിതയായി. അല്‍ഫോന്‍സ് മന്ത്രിയായ അവസരത്തില്‍ തന്നെ പൊതിഞ്ഞ മാധ്യമങ്ങളോട് ഷീല പ്രതികരിച്ച രീതിയാണ് സോഷ്യല്‍മീഡിയ കൊണ്ടാടിയത്. തന്നെ ആളുകള്‍ തെറ്റിദ്ധരിച്ചതാണെന്നും ജാഡയോ പൊങ്ങച്ചമോ കാണിക്കാനല്ല താന്‍ ശ്രമിച്ചതെന്നും വിശദമാക്കികൊണ്ട് ഷീല തന്നെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ അല്‍ഫോന്‍സ് കണ്ണന്താനം എന്ന ഐഎഎസ് ഓഫീസര്‍ ജോലി രാജി വച്ചതിനെപ്പറ്റി അദ്ദേഹത്തിന്റെ പ്രിയപത്‌നി സംസാരിക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ഈ പുള്ളി പണ്ടുതൊട്ട് പറയുന്നതാ, ചാടും ചാടും എന്ന്. ഞാനിങ്ങനെ പിടിച്ചു നിര്‍ത്തി ഇരുപത്തിരണ്ടു വര്‍ഷം നിന്നു. എന്നാലല്ലെ പെന്‍ഷന്‍ കിട്ടുള്ളൂ. ഞാന്‍ വഴക്കു പറഞ്ഞു നിര്‍ത്തീതാ. തമ്പുരാനോട് ഞാന്‍ കണ്ണീരോടെ പറയും എന്റെ ദൈവമേ ആരും പുള്ളിക്ക് ഒരു സീറ്റ് കൊടുക്കരുതേ.. അപ്പോ പുള്ളി ഒരിക്കലും ചാടത്തില്ലല്ലോ’. ഷീല പറയുന്നു. പിന്നീട് ഒരു ദിവസം കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കണ്ണന്താനം പറയുകയായിരുന്നു. ജോലി കളയുന്നതിന്റെ വിഷമം ആയിരുന്നു എനിക്ക്. പക്ഷേ അതുകൊണ്ടൊന്നും ഒരു കുഴപ്പവും ഉണ്ടായില്ല. മാര്‍ച്ച് 30 നു രാജിവെച്ചയാള്‍ ഏപ്രില്‍ 30 നും എം.എല്‍.എ ആവുകയായിരുന്നു. ഷീല പറയുന്നു.

 

Related posts