ചന്ദനത്തോപ്പില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് പീഡനത്തെ തുടര്‍ന്നെന്ന് കണ്ടെത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദനത്തോപ്പ് ധന്യ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം തെറ്റിച്ചിറവിളവീട്ടില് അനന്തു(21)വാണ് പിടിയിലായത്.
പോലീസ് പറയുന്നത്: മൃതദേഹപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി നിരന്തരം ശല്യംചെയ്തിരുന്നു. സ്കൂളിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും ബൈക്കില്‍ പിന്തുടര്ന്നായിരുന്നു ശല്യംചെയ്യല്‍.
പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്ന സമയങ്ങളില്‍ വീട്ടിലെത്തി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തി. ഒഴിവാക്കാനുള്ള ശ്രമം നടത്തിയതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത ദിവസവും പീഡനം നടന്നതായി പോലീസ് സംശയിക്കുന്നു. കുണ്ടറ പോലീസ് ഇന്‍സ്പെക്ടര്‍ എ.ജയകുമാര്‍, സ്റ്റേഷന് ഹൗസ് ഓഫീസര്‍ എ.നൗഫലല്‍, എസ്.ഐ. തമ്പിക്കുട്ടി, എ.എസ്.ഐ. ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.