തൊടുപുഴ: തൊടുപുഴയിൽ പോലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. ബുധനാഴച രാത്രി എട്ടോടെയായിരുന്നു സംഭവം.
തൊടുപുഴ പോലീസ് സ്റ്റേഷനു മുന്നിൽ നടന്ന സംഘർഷം തടയാൻ ചെന്ന രണ്ട് പോലീസുകാരെ എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. അക്രമം കണ്ട് സ്റ്റേഷനിൽനിന്നു കൂടുതൽ പോലീസുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടു.
സ്റ്റേഷനു പുറത്ത് ഒരു ചെറുപ്പക്കാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.