ന്യൂയോർക്ക്: രത്തൻ ടാറ്റ അടക്കം മൂന്ന് ഇന്ത്യക്കാർ ഫോബ്സ് മാസികയുടെ ജീവിച്ചിരിക്കുന്ന 100 മഹാബിസിനസ് പ്രതിഭകളുടെ പട്ടികയിൽ. സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തലും സൺ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകൻ വിനോദ് ഖോസ്ലയുമാണു മറ്റു രണ്ടു പേർ.
പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉണ്ട്. സെയ്ൽസ്മാനും അസാധാരണ റിംഗ്മാസ്റ്ററും എന്നാണു ട്രംപിനെ ഫോബ്സ് വിശേഷിപ്പിച്ചത്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ, നിക്ഷേപ ഇതിഹാസം വാറൻ ബഫറ്റ്, മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, മാധ്യമഭീമൻ റൂപ്പർട്ട് മർഡക്, സിഎൻഎൻ സ്ഥാപകൻ ടെഡ് ടേണർ, ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സുക്കർബർഗ്, പേപാലിന്റെയും ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകൻ ഇലോൺ മസ്ക് തുടങ്ങിയവരും പട്ടികയിലുണ്ട്.