ചാലക്കുടി: ബസിൽ യാത്രക്കാരിയായ ബാലികയെ പീഡിപ്പിച്ചതിനു കേരള കാർഷിക സർവകലാശാല ചാലക്കുടിയിലെ ഗവേഷണകേന്ദ്രം മേധാവി പ്രഫ. ഇ. ശ്രീനിവാസനെ ചാലക്കുടി പോലീസ് അറസ്റ്റു ചെയ്തു.കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഐടിഐ വിദ്യാർഥിനിയായ പതിനാറുകാരിയെയാണ് അന്പത്തൊന്പതുകാരനായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.
വിദ്യാർഥിനി പരാതിപ്പെട്ടതനുസരിച്ചാണു നടപടി. ചാലക്കുടി പോലീസ് സിഐ വി.എസ്. ഷാജുവാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഏഴു വർഷം മുന്പ് കാർഷിക സർവകലാശാലയിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.