ന്യൂഡൽഹി: ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, പേവിഷബാധ തുടങ്ങിയവയ്ക്കെതിരേ ഉപയോഗിക്കുന്ന 37 ഇനം ഔഷധങ്ങൾക്കു വില കുറച്ചു. 15 മുതൽ 20 വരെ ശതമാനം വില കുറയും. ഇവയെ വിലനിയന്ത്രണ ഉത്തരവിൻകീഴിലാക്കി. ഇതോടെ 821 ഔഷധങ്ങൾക്കു വിലനിയന്ത്രണമായി.
ക്ഷയത്തിനെതിരേ ഉപയോഗിക്കുന്ന റിഫാബുടിൻ, ഐസോനിയാസിഡ്, പൂപ്പൽബാധയ്ക്കെതിരായ ഫ്ലൂകോണാസോൾ, കൊടിഞ്ഞിക്കെതിരായ സുമാട്രിപ്റ്റൻ, ഹെപ്പറ്റൈറ്റിസ്-ബി ഇമ്യൂണോഗ്ലോബുലിൻ, പേവിഷത്തിനെതിരായ റാബിസ് ഹ്യൂമെൻ മോണോക്ലോണൽ ആന്റിബഡി (റാബിഷീൽഡ്), ഹൈഡ്രജൻ പെറോക്സൈഡ് സൊലൂഷൻ, വിറ്റാമിൻ എ (ദ്രവരൂപം), മീസിൽസ് വാക്സിൻ തുടങ്ങിയവയുടെ വില കുറയും.