ഓണം ബംബര്‍ ഭാഗ്യവാനെ കണ്ടെത്തി, കാത്തിരിക്കുന്നത് പത്തു കോടിയുടെ സമ്മാനം, ഭാഗ്യവാന് ടിക്കറ്റ് വിറ്റ ഏജന്റിന് ഒരുകോടി, ഓണം ബംബര്‍ ഭാഗ്യവാനെ കണ്ടെത്തിയത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുത്തു. പത്തു കോടിയുടെ ഒന്നാം സമ്മാനം എജെ 442876 എന്ന നമ്പറിനാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭാഗ്യശാലികളെ നറുക്കെടുത്തത്. ജിഎസ്ടി കൂടി ചേര്‍ത്ത് 59 കോടി രൂപയാണ് സര്‍ക്കാരിന് ഈ വര്‍ഷത്തെ ഓണം ബംബര്‍ വില്പനയിലൂടെയുള്ള ലാഭം. മൊത്തം 145 കോടി രൂപയാണ് 65 ലക്ഷം ടിക്കറ്റ് വിറ്റതിലൂടെ കിട്ടുന്നത്. സമ്മാനം കൊടുത്തു കഴിഞ്ഞുള്ള ലാഭമാണ് 59 കോടി.

ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുക ഓണം ബമ്പറിന് ഒന്നാം സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ തവണ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം എട്ടു കോടി രൂപയായിരുന്നു. ഇതാണ് ഇത്തവണ പഴങ്കഥയായിരിക്കുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേര്‍ക്കു ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷമാണ്. 20 പേര്‍ക്ക് ഈ സമ്മാനം ലഭിക്കും. സമ്മാനത്തിനായി 66.81 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. നികുതി പിടിച്ചുകഴിഞ്ഞാല്‍ ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഏഴു കോടിയോളം രൂപ ലഭിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന്റെ കമ്മീഷന്‍ ഒരു കോടി രൂപയാണ്.

1st Prize
Rs.10,00,00,000/-
AJ442876

Consolation prize   
Rs.5,00,000/-


2nd Prize
Rs.50,00,000/-
SU579088
VA351753
RN707904
AJ449186
BL421281
TH372690
IR559728
ON669995
AM447777

3rd Prize
Rs.10,00,000/-
SU259647
VA198819
RN351616
AJ379295
BL693583
TH529214
IR117727
UV191480
ON496867
AM438780

Related posts