മകൾ ആത്മഹത്യചെയ്യില്ലെന്ന് മാതാവ്..! പ​തി​നാ​റു​കാ​രിയുടെ മരണത്തിൽ തുമ്പുകണ്ടെ ത്താനാവാതെ ലോക്കൽ പോലീസ്; അമ്മയുടെ പരാതിയിൽ അ​ന്വേ​ഷ​ണം ക്രൈംബ്രാഞ്ചിന്‌

പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ർ വെ​ട്ടി​ത്തി​ട്ട​യി​ൽ പ​തി​നാ​റു​കാ​രി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ക്രൈംബ്ര​ഞ്ചി​ന്.​ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സി​നി ഡെ​ന്നി​സി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് മു​ഖ്യ​മ​ന്ത്രി​യ്ക്ക് പ​രാ​തി ന​ല്കി​യി​രു​ന്നു.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ അ​ഞ്ച് എ​സ് ഐ ​മാ​രും ഒ​ന്പ​ത് സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ​മാ​രു​മു​ണ്ടാ​കും. പി​റ​വ​ന്തൂ​ർ വെ​ട്ടി​ത്തി​ട്ട ന​ല്ല​കു​ളം ക​രി​മൂ​ട്ടി​ൽ ബി​ജു-​ബ​ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ റി​ൻ​സി ബി​ജു​വി​നെ ജൂ​ലൈ 29ന് ​രാ​വി​ലെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന പ​രാ​തി​യാ​യി​രു​ന്നു ആ​ദ്യം മു​ത​ൽ ര​ക്ഷി​താ​ക്ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ക​യ​റോ മ​റ്റ് വ​സ്തു​ക്ക​ളോ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും കൊ​ല​പാ​ത​ക​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു പോ​ലീ​സ്. ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് പു​റ​ത്ത​റി​ഞ്ഞാ​ലു​ണ്ടാ​കു​ന്ന മാ​ന​ക്കേ​ടോ​ർ​ത്ത് ര​ക്ഷി​താ​ക്ക​ൾ ത​ന്നെ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന സം​ശ​യ​വും ഉ​ണ്ടാ​യി.

തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ ബ​ന്ധു​ക്ക​ളെ​യും,അ​യ​ൽ​ക്കാ​രെ​യും പോ​ലീ​സ് നി​ര​വ​ധി ത​വ​ണ ചോ​ദ്യം ചെ​യ്തു. പോ​ലീ​സ് സ​ർ​ജ​ന്‍റെ​യും മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലു​ൾ​പ്പെ​ടെ ഒ​ന്പ​ത് ത​വ​ണ​യാ​ണ് മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​ത്.

പ​ക്ഷേ പോ​ലീ​സ് സം​ശ​യി​ക്കു​ന്ന ഒ​രു തെ​ളി​വും ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ നാ​ട്ടു​കാ​രും ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ച് സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി. തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണ​വും മ​ന്ദ​ഗ​തി​യി​ലാ​യി.​ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം നി​ല​ച്ച മ​ട്ടാ​ണ്. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ക്രൈംബ്രാ​ഞ്ചി​ന് വി​ട​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ത​ലേ ദി​വ​സം ഉ​റ​ങ്ങാ​ൻ പോ​കു​ന്പോ​ഴും മ​ക​ൾ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്ന മാ​താ​വ് ബീ​ന​യും ബ​ന്ധു​ക്ക​ളും റി​ൻ​സി​യു​ടേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് മൂ​ന്ന് മാ​സം മു​ൻ​പും സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ പ​തി​ന​ഞ്ചു​കാ​രി മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ലും തെ​ളി​വ് ക​ണ്ടെ​ത്താ​നാ​കാ​തെ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ക​ല​ഞ്ഞൂ​ർ ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന റി​ൻ​സി​യു​ടെ മ​ര​ണം നാ​ടി​നെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് പീ​ഡി​പ്പി​ക്ക​ന്ന​താ​യി ആ​രോ​പി​ച്ച് നാ​ട്ടു​കാ​രി​ൽ ചി​ല​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക്രൈംബ്രാഞ്ചിന്‌ അ​ന്വേ​ഷ​ണം കൈ​മാ​റു​ന്ന​തോ​ടെ റി​ൻ​സി​യു​ടെ മ​ര​ണ​ത്തി​ൽ വ്യ​ക്ത​ത വ​രു​മെ​ന്ന ചി​ന്ത​യി​ലാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും.

Related posts