സാഹസികത ചെയ്യാനോ കാണിക്കാനോ ഭയമമാണെങ്കിലും സാഹസികത കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. ചൈനയിലെ ഒരു ബാര്‍ബര്‍ കണ്ണ് വൃത്തിയാക്കുന്നതാണ് ഇപ്പോള്‍ സാഹസികതയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കണ്ണ് വൃത്തിയാക്കുന്നതെങ്ങനെ സാഹസികമാവും എന്നല്ലേ. ഇദ്ദേഹം കണ്ണ് വൃത്തിയാക്കുന്ന രീതിയാണ് വ്യത്യസ്ത നിറഞ്ഞത്. താടിയും മുടിയുമൊക്കെ മൂര്‍ച്ചയുള്ള ബ്ലേഡുകൊണ്ട് വടിച്ചെടുക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ കണ്ണിലെ ചെറുമാലിന്യങ്ങള്‍ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് വടിച്ചുമാറ്റി പേരെടുത്ത വ്യക്തിയാണ് ചൈനയിലെ ചെങ്ഡുവിലെ 62കാരനായ സിയോംഗ് ഗാവു.
മാസ്റ്റര്‍ എന്ന് ആളുകള്‍ സേനേഹത്തോടെ വിളിക്കുന്ന ഇദ്ദേഹം തന്റെ പഴയ ടെക്നിക്കുകള്‍ ഉപയോഗിച്ച് ആളുകളുടെ കണ്ണ് വൃത്തിയാക്കുന്നത് കണ്ടാല്‍ ആരും അന്തം വിട്ട് പോകും. ബ്ലേഡിന് നന്നായി മൂര്‍ച്ച വരുത്തിയാണ് ഇയാള്‍ വൃത്തിയാക്കല്‍ തുടങ്ങുന്നത്. എന്നാല്‍ ഇത് കാണുമ്പോള്‍ തന്നെ ഭയമാണ് തോന്നുക. പക്ഷേ ഇത്രയും നാളത്തെ ഇദ്ദേഹത്തിന്റെ ഈ ജോലിയില്‍ ഒരാള്‍ക്ക് പോലും കണ്ണിന് ചെറിയ പരിക്കുപോലും സംഭവിച്ചിട്ടില്ല എന്നതാണ് ഇദ്ദേഹത്തെ ഇത്രയും പ്രശസ്തനാക്കുന്നത്. എന്നിരുന്നാലും കണ്ടുനില്‍ക്കുന്നവര്‍ക്ക് ഇത് കുറച്ച് കടുപ്പം നിറഞ്ഞ പണിതന്നെയാണ്. മനസിന് കട്ടിയില്ലാത്തവര്‍ ഇത് കണ്ടിരിക്കുന്നത് അത്ര നല്ലതായിരിക്കില്ല. കൂടാതെ, 30 വയസ്സ് കഴിഞ്ഞവരാണ് കണ്ണ് വൃത്തിയാക്കാന്‍ എത്തുന്നത്.
30 വയസ്സുവരെ കണ്ണ് വൃത്തിയാക്കേണ്ട ആവശ്യം ഇല്ലെന്നാണ് മാസ്റ്ററുടെ അഭിപ്രായം. തന്റെ പതിനേഴാമത്തെ വയസുമുതല്‍ താന്‍ ഇക്കാര്യം പഠിച്ചുവരികയാണെന്നും മൂന്നു വര്‍ഷത്തെ കഠിനപരിശ്രമത്തിലൂടെ താന്‍ ഈ മേഖലയില്‍ പ്രാഗത്ഭ്യം നേടിയുരുന്നുവെന്നും മാസ്റ്റര്‍ പറയുന്നു. മാസ്റ്റര്‍ കണ്ണ് വൃത്തിയാക്കുന്ന സമയത്ത് അതിഭയങ്കരമായ ഭയം അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം അത് ചെയ്യുന്ന സമയത്ത് ഒരുതരി പോലും അനങ്ങാതെയാണിരിക്കുന്നതെന്നും ഈ പ്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും വളരെ രസകരമായ പരിപാടിയാണിതെന്നും വളരെ സുഖപ്രദവും കണ്ണിന് കുളിര്‍മ്മയും ഉന്മേഷവും കാഴ്ചശക്തിയും വര്‍ദ്ധിക്കുമെന്നും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.