വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്! ഓട്ടുപാത്രം വെളുപ്പിക്കാനെത്തിയ ആള്‍ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു; സംഭവം കടുത്തുരുത്തിയില്‍

ക​​ടു​​ത്തു​​രു​​ത്തി: ഓ​​ട്ടു​പാ​​ത്രം വെ​​ളു​​പ്പി​​ച്ചുകൊ​​ടു​​ക്കാമെ​​ന്ന വ്യാ​​ജേ​​ന വീ​​ട്ടി​​ലെ​​ത്തി​​യ ആ​​ൾ വീ​​ട്ട​​മ്മ​​യു​​ടെ സ്വ​​ർ​​ണ​​മാ​​ല ക​​വ​​ർ​​ന്നു. മൂ​​ന്നേ​​കാ​​ൽ പ​​വ​​നാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഞീ​​ഴൂ​​ർ തു​​രു​​ത്തി​​പ്പ​​ള്ളി കു​​റ​​വ​​ൻ​​പ​​റ​​ന്പി​​ൽ ശ്രീ​​കാ​​ന്തി​​ന്‍റെ ഭാ​​ര്യ അ​​ഖി​​ല(25)യു​​ടെ മാ​​ല​​യാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30-ന് തു​​രു​​ത്തി​​പ്പ​​ള്ളി​​യി​​ലാ​​ണ് സം​​ഭ​​വം. ഈ ​​സ​​മ​​യ​​ത്ത് അ​​ഖി​​ല​​യും ഒ​​ന്ന​​ര വ​​യ​​സു​​ള്ള കു​​ഞ്ഞും മാ​​ത്ര​​മാ​​ണ് വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.

ഓ​​ട്ടു​പാ​​ത്രം വി​​ള​​ക്കി​​ത്തരാമെ​​ന്നു പ​​റ​​ഞ്ഞു ശ്രീ​​കാ​​ന്തി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​യ ആ​​ൾ ര​​ണ്ട് ഓ​​ട്ടു​പാ​​ത്ര​​ങ്ങ​​ൾ വീ​​ട്ട​​മ്മ​​യി​​ൽ​നി​​ന്നു വാ​​ങ്ങി വെ​​ളു​​പ്പി​​ച്ചു ന​​ൽ​​കി. സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളും ഇ​​തു​​പോ​​ലെ വെ​​ളു​​പ്പി​​ച്ചുത​​രാമെ​​ന്നു പ​​റ​​ഞ്ഞ് അ​​ഖി​​ല​​യു​​ടെ ക​​ഴു​​ത്തി​​ൽ കി​​ട​​ന്ന അ​​ഞ്ചു പ​​വ​​ന്‍റെ മാ​​ല വാ​​ങ്ങി​​യ​ശേ​​ഷം ഇ​​യാ​​ൾ കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന രാ​​സ​​ലാ​​യ​​നി​​ൽ മു​​ക്കി. കു​​റ​​ച്ചു സ​​മ​​യ​​ങ്ങ​​ൾ​​ക്കു​ശേ​​ഷം മ​​ഞ്ഞ​​പ്പൊ​​ടി​​യി​​ൽ മു​​ക്കി​​യ മാ​​ല പേ​​പ്പ​​റി​​ൽ പൊ​​തി​​ഞ്ഞ് വീ​​ട്ട​​മ്മ​​യു​​ടെ കൈ​​യി​​ൽ തി​​രി​​കെ ന​​ൽ​​കി.

മു​​പ്പ​​തു മി​​നി​​റ്റി​​നു ശേ​​ഷ​​മേ തു​​റ​​ന്നു നോ​​ക്കാ​​വൂ​​ എന്നു പ​​റ​​ഞ്ഞ് ഇ​​യാ​​ൾ വേ​​ഗ​​ത്തി​​ൽ സ്ഥലംവിട്ടു. ഇ​​യാ​​ൾ വീ​​ട്ടി​​ൽ നി​​ന്നി​​റ​​ങ്ങി​യ​​പ്പോ​​ൾ സം​​ശ​​യം തോ​​ന്നി​​യ വീ​​ട്ട​​മ്മ ഉ​​ട​​ൻത​​ന്നെ പൊ​​തി തു​​റ​​ന്ന് മാ​​ല വെ​​ള്ള​​ത്തി​​ൽ ക​​ഴു​​കി നോ​​ക്കി​​യ​​പ്പോ​​ൾ മാ​​ല​​യ്ക്കു ചെ​​ന്പ് ക​​ള​​റാ​​വു​​ക​​യും തൂ​​ക്ക​​ത്തി​​ൽ വ​​ലി​​യ കു​​റ​​വ് കാ​​ണു​​ക​​യും ചെ​​യ്തു. മാ​​ല തൂ​​ക്കി നോ​​ക്കി​​യ​​പ്പോ​​ൾ ഒ​​ന്നേ​​മു​​ക്കാ​​ൽ പ​​വ​​നോ​​ള​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളു.

ഉ​​ട​​ൻ​​ത​​ന്നെ സ​​മീ​​പ​​ത്തെ വീ​​ടു​​ക​​ളി​​ൽ ഇ​​യാ​​ളെ തി​​ര​​ക്കി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. വി​​വ​​രമറിഞ്ഞ നാ​​ട്ടു​​കാ​​ർ ഇ​​യാ​​ൾ​​ക്കാ​​യി തി​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ഈ ​​സ​​മ​​യം ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ ആ​ൾ സ​​മീ​​പ​​ത്തു​നി​​ന്ന് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ കയ​​റി ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ​​ത്തി സ്ഥ​​ലം വി​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പി​​ന്നീ​​ടു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ മ​​ന​​സി​​ലാ​​യി. സം​​ഭ​​വം സം​​ബ​​ന്ധി​​ച്ചു ശ്രീ​​കാ​​ന്തും ഭാ​​ര്യ​​യും ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി പ​​രാ​​തി ന​​ൽ​​കി.

Related posts