മേൽവിലാസം കിട്ടാഞ്ഞിട്ടാ..! നാട്ടകം പോളിടെക്നിക്കിൽ പോലീസുകാർക്ക് മർദനമേറ്റ സംഭവം; അറസ്റ്റു വെെകുന്നതായി ആരോപണം; വിദ്യാർഥികളുടെ മേൽവിലാസം ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് പോലീസ്

കോ​ട്ട​യം: ചി​ങ്ങ​വ​നം എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലു പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ​ക്കാ​ർ ഓ​ടി​ച്ചി​ട്ട് മ​ർ​ദി​ക്കു​ക​യും ഓ​ട​യി​ൽ ത​ള്ളി​യി​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ഒ​രാ​ളെ​പ്പോ​ലും അ​റ​സ്റ്റു ചെ​യ്തി​ല്ല. നാ​ട്ട​കം പോ​ളി​ടെ​ക്നി​ക്കി​ലെ സം​ഘ​ർ​ഷം അ​മ​ർ​ച്ച ചെ​യ്യാ​നെ​ത്തി​യ ചി​ങ്ങ​വനം എ​സ്ഐ അ​നൂ​പ് സി ​നാ​യ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ്കു​മാ​ർ, മ​ണി​ലാ​ൽ, ബി​റ്റു​തോ​മ​സ് എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പോ​ലീ​സി​ന് നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കെ​തി​രെ ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്തു.

കോ​ള​ജി​ലെ എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. എ​ന്നാ​ൽ ഇ​തു​വ​രെ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ​പ്പോ​ലും അ​റ​സ്റ്റു ചെ​യ്യാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ദ്യാ​ർ​ഥി​ക​ളു​ടെ മേ​ൽ​വി​ലാ​സം അ​റി​യി​ല്ലെ​ന്നും അ​ത് ല​ഭി​ച്ചു​വ​രു​ന്ന​തേ​യു​ള്ളു​വെ​ന്നുമാണ് ഇ​തേ​ക്കു​റി​ച്ച് ച​ങ്ങ​നാ​ശേ​രി സി​ഐ പ്ര​തി​ക​രി​ച്ച​ത്. അ​റ​സ്റ്റി​ന് ഒ​രു സ​മ്മ​ർ​ദ​വു​മി​ല്ല എ​ന്നു പ​റ​യു​ന്പോ​ഴും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​വ​രെ ഇ​തു​വ​രെ അ​റസ്റ്റു ചെ​യ്യാ​ത്ത​തെ​ന്തേ എന്ന ​ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​ര​മി​ല്ല.

പോ​ളി​ടെ​ക്നി​ക്ക് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച എ​സ്എ​ഫ്ഐ​ക്കാ​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ കെ​ഐ​സ്‌യു എ​ബി​വി​പി സം​ഘ​ട​ന​ക​ളു​ടെ കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ക​ണ്ട് എ​സ്്ഐ ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​നെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത ഉ​ണ്ടെ​ന്ന​റി​ഞ്ഞു രാ​വി​ലെ മു​ത​ൽ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്തി​രു​ന്നു. വാ​ക​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം കാ​ട്ടി​യ 15 സി​പി​എം പ്ര​വ​ർ​ത്ത​ക​രി​ൽ എ​ട്ടു പേ​രെ അ​റ​സ്റ്റു ചെ​യ്ത് ആ ​കേ​സും ഒ​തു​ക്കി.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടി​യ സി​എ​സ്ഡി​എ​സ് പ്ര​വ​ർ​ത്ത​ക​രെ ഇ​റ​ക്കി​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​തി​ക്ര​മം കാ​ട്ടി​യ​ത്. സി​എ​സ്ഡി​എ​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ൽ 36 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യാ​ണ് കേ​സു​ള്ള​ത. ര​ണ്ടു കേ​സി​ലും ഉ​ൾ​പ്പെ​ട്ട എ​ട്ടു പേ​രെ അ​റ​സ്റ്റു ചെ​യ്തു. ഇ​നി അ​റ​സ്റ്റു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related posts