ന്യൂഡൽഹി: ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നൽകാൻ കേന്ദ്ര കായികമന്ത്രാലയ ത്തിന്റെ ശിപാർശ. ഇന്ത്യൻ ബാഡ്മിന്റണിന് നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് സിന്ധുവിന് പുരസ്കാരം നൽകണമെന്നാണ് കായികമന്ത്രാലയം ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നത്.
ഈ വർഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോക ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയ സിന്ധു കൊറിയൻ ഓപ്പണ്‍ സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. നേരത്തേ, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷണ്‍ പുരസ്കാരത്തിന് ബിസിസിഐ ശിപാർശ ചെയ്തിരുന്നു.