അവിഹിത ബന്ധം ചോദ്യം ചെയ്തു; ചിറ്റൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; സ്വഭാവിക മരണമെന്നുവരുത്തി സംസ്കരിക്കാനും ശ്രമം; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

ചി​റ്റൂ​ർ: ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ്വ​ഭാ​വി​ക മ​ര​ണ​മെ​ന്നു വ​രു​ത്തി​തീ​ർ​ത്ത് സം​സ്ക​രി​ക്കാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വി​നെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വേ​ല​ന്താ​വ​ളം ഒ​ഴ​ല​പ്പ​തി മൊ​ട്ട​ബോ​യ​ന്‍റെ മ​ക​ൾ സ​രോ​ജി​നി (36)യെ​യാ​ണ് ഭ​ർ​ത്താ​വ് ക​രി​കാ​ട്ടി​യാ​ർ​ക​ളം കൗ​ണ്ട​ൻ​ക​ളം ചി​ന്ന​ന്‍റെ മ​ക​ൻ പ​ഞ്ച​വ​ർ​ണം (40) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് കൗ​ണ്ട​ൻ​കു​ള​ത്തെ ഭ​ർ​തൃ​വീ​ട്ടി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്ന് അ​റി​യി​ച്ച് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.എ​ന്നാ​ൽ ആ​രോ​ഗ്യ​വ​തി​യാ​യ സ​രോ​ജി​നി​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഒ​രാ​ൾ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്ഐ സ​ജി​കു​മാ​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്നു മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ചു. തു​ട​ർ​ന്നു മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ ക​ഴു​ത്തു ഞെ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി 8.30ന് ​പ​ഞ്ച​വ​ർ​ണ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പ​ഞ്ച​വ​ർ​ണ​ത്തി​നു പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു യു​വ​തി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്ത് ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കും പ​തി​വാ​യി​രു​ന്നു.ഇ​ക്കാ​ര്യ​ത്തെ​ച്ചൊ​ല്ലി പ​ല​ത​വ​ണ ഇ​യാ​ൾ സ​രോ​ജി​നി​യെ മ​ർ​ദി​ക്കാ​റു​മു​ണ്ട്. കാ​മു​കി​യു​മാ​യി ഇ​നി​യും അ​ടു​ത്താ​ൽ താ​ൻ സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സ​രോ​ജി​നി മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത്.

Related posts