മുംബൈ: മെട്രോ നഗരങ്ങളിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ വേണ്ട മിനിമം ബാലൻസ് എസ്ബിഐ കുറച്ചു. മെട്രോ നഗരങ്ങളിൽ 5000 രൂപയിൽനിന്നു 3000 രൂപയായും അർധനഗരങ്ങളിൽ 2000 രൂപയായുമാണ് മിനിമം ബാലൻസ് കുറച്ചിട്ടുള്ളത്.
കൂടാതെ, മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകളിൽനിന്ന് ഈടാക്കുന്ന പിഴയും വെട്ടിക്കുറച്ചിട്ടുണ്ട്. 20 മുതൽ 50 ശതമാനം വരെയാണ് കുറച്ചത്. മിനിമം ബാലൻസ് വേണമെന്ന നിബന്ധനയിൽനിന്നു പെൻഷൻകാർ, സർക്കാരിൽനിന്നു ഗ്രാന്റ് ലഭിക്കുന്നവർ, പ്രായപൂർത്തിയാകാത്തവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ തീരുമാനം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ ഒന്നുമുതലാണ് മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് സർവീസ് ചാർജ് ഈടാക്കി തുടങ്ങിയത്.