തന്നെക്കാണണമെന്ന ആഗ്രഹം ദിലീപ് പ്രകടിപ്പിച്ചെങ്കിലും ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയില്‍ അധികൃതര്‍ തന്നെ അനുവദിക്കുന്നില്ലെന്ന് എഴുത്തുകാരന് സലിം ഇന്ത്യ. ഈ ആവശ്യം ചൂണ്ടിക്കാട്ടി ആവശ്യം ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സലിം കോടതിയില്‍ മജിസ്ട്രേറ്റിനെ സമീപിച്ചെങ്കിലും അങ്കമാലി മജിസ്ട്രേറ്റ് ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തയ്യാറാവാതെ തന്റെ ആവശ്യം വാക്കാല്‍ തള്ളിക്കളയുകയാണ് ചെയ്തതതെന്നും സലിം ഇന്ത്യ ആരോപിക്കുന്നു.
ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ദിലീപിനെ അനന്തമായി തടവിലിട്ട് കൃത്രിമ തെളിവുകളുണ്ടാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി സലിം ഇന്ത്യ ആഗസ്റ്റ് 3-ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ ആലുവ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനോട് കമ്മീഷന് വിശദീകരണംതേടിയിട്ടുണ്ട്. 2017-ന് തൃശൂര്‍ പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസില്‍ കൂടുന്ന ക്യാമ്പ് സിറ്റിംഗില്‍ ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സലിം ഇന്ത്യ പറയുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ ദിലീപിനുവേണ്ടി ഹര്‍ജി നല്കിയ വിവരം ദിലീപ് പത്രങ്ങളിലൂടെ അറിയുകയും തന്നെ കാണാന്ആഗ്രഹം പ്രകടിപ്പിക്കുകയും ജയില്‍ സൂപ്രണ്ട് ആ വിവരം തനിക്കു കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ താന്‍ ഒരിയ്ക്കല്‍ ദിലീപിനെ ജയിലില്‍ പോയി കാണുകയും ചെയ്തെന്ന് സലിം പറയുന്നു.
27നു നടക്കുന്ന ക്യാമ്പ് സിറ്റിംഗില്‍ ഹാജരാകുന്നതിനു മുന്നോടിയായാണ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനൊരുങ്ങിയത്. ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനുവേണ്ടിയാണ് ജയില്‍ സൂപ്രണ്ടിനെ സമീപിച്ചത്. ജയിലിലെ കിളിവാതിലിലൂടെ നല്കുന്ന അപേക്ഷ വാങ്ങാനോ വായിക്കാനോ അപേക്ഷ തിരസ്കരിക്കുന്നതിന്റെ കാരണം കാണിക്കാനോ ജയില്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. ഇത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. ഈ വിവരങ്ങള്‍ കാണിച്ച് ജയില്‍ സന്ദര്‍ശനത്തിന് അനുമതി തേടി അങ്കമാലി മജിസ്ട്രേറ്റിനെ സമീപിച്ചപ്പോള്‍ അഭിഭാഷകന് ഇല്ലാതെ നേരിട്ട് നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കാനോ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാനോ മജിസ്ട്രേറ്റ് തയ്യാറായില്ല. “ദിലീപിന്റെ കാര്യങ്ങള്‍ നോക്കാന്‍ ദിലീപിന് ഒരുഅഭിഭാഷകനുണ്ട്” എന്നാണ് മജിസ്ട്രേറ്റ് പറഞ്ഞത്. എന്താണ് ദിലീപുമായി ബന്ധം എന്നു കോടതി ചോദിച്ചപ്പോള്‍, താന്‍ ഫെഫ്ക മെമ്പറാണെന്ന് ബോധിപ്പിച്ചു. ഫെഫ്കയില്‍ വേറെയും മെമ്പര്മാരുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ദയവായി ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വായിച്ചു നോക്കി തള്ളിയാലും ആ വിധി താന്‍ ശിരസ്സാ വഹിക്കും എന്ന് പറഞ്ഞപ്പോള്‍ വേറെ വല്ലതും പറയാനുണ്ടോ
എന്നായിരുന്നു മജിസ്ട്രേറ്റിന്റെ ചോദ്യം.
അഭിഭാഷകന് ഇല്ലാതെ ഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മറ്റൊരുഹര്ജിയും തയ്യാറാക്കിയിരുന്നു. അഭിഭാഷകന് നല്‍കാനായി തന്റെ കയ്യില്‍ പണ മില്ലാത്തതുകൊണ്ടാണ് ഹര്‍ജി നേരിട്ട് സമര്‍പ്പിക്കുന്നതെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനെ കാണുന്നതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ ജയിലില്‍ നല്കുന്ന അപേക്ഷയുടെ പുറത്ത് സൂപ്രണ്ട് അത് എഴുതി നല്‍കേണ്ടതാണ്.തടവില്‍ കഴിയുന്ന ആളുടേയും സന്ദര്‍ശകന്റെയും മനുഷ്യാവകാശം ഒരുപോലെ
ലംഘിക്കപ്പെടുന്നു. ദിലീപിനെ കാണുവാനുള്ള അനുമതി നല്‍കേണ്ടത് കോടതിയല്ല ആലുവ ജയില്‍ സൂപ്രണ്ടാണെന്ന് കോടതി പറയുന്നു. അനുമതി നല്കാന് തനിക്കധികാരമില്ല കോടതിയുടെ നിര്‍ദ്ദേശമുണ്ട് എന്ന് സൂപ്രണ്ടും പറയുന്നു. ജയില്‍ സൂപ്രണ്ടിന് പറയാനുള്ളത് അപേക്ഷയുടെ പുറത്ത് എഴുതിത്തരാന്‍ ജയില്‍ സൂപ്രണ്ടോ, കോടതിക്ക് പറയാനുള്ളത് ഒരു ഉത്തരവിലൂടെ നല്കാന് കോടതിയോ തയ്യാറാകുന്നില്ലയെന്നതാണ് യാഥാര്‍ഥ്യം. ദിലീപിന്റെ കാര്യത്തില്‍ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഈ വക കാര്യങ്ങളെല്ലാംതന്നെ 27-ന് നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്കൂടുന്ന ക്യാമ്പ് സിറ്റിംഗില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തവും ശക്തവുമായി അവതരിപ്പിക്കുമെന്നും സലിം ഇന്ത്യ പറയുന്നു.
ഒരു മനുഷ്യന് എന്ന നിലയിലും സഹപ്രവര്ത്തകന് എന്ന നിലയിലും ദിലീപിനെക്കുറിച്ച് ആകുലപ്പെടാന്‍ തനിക്ക് അവകാശമുണ്ടെന്നും നിയമസഹായം ചെയ്തു കൊടുക്കാനും സ്നേഹിക്കാനും ദീലീപ് അത്നിഷേധിക്കുന്നതുവരെ തനിക്കും അവകാശമുണ്ടെന്നും സലിം പറഞ്ഞു. താന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി ഫയല്‍ ചെയ്ത കാര്യം ദിലീപിന്റെ അഭിഭാഷനായ ബി. രാമന്പിള്ളയെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അയച്ചുതന്ന മറുപടി സന്ദേശവും രാമന്പിള്ളയെ നേരിട്ടുകണ്ട് നല്‍കിയിട്ടുണ്ട്. “ദിലീപിന്റെ കാര്യം നോക്കാന്‍ ഞാനുണ്ട്. മറ്റാരും വേണ്ട” എന്നദ്ദേഹം പറഞ്ഞിട്ടില്ല. ദിലീപ് കുറ്റാരോപിതന് മാത്രമാണ്. കുറ്റവാളിയല്ല. മഹാനായ ഒരു കലാകാരനാണദ്ദേഹം.സലിം ഇന്ത്യ പറയുന്നു.