11 വർഷത്തിനുശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും ബോളിവുഡിലെ സൂപ്പർ സുന്ദരി കത്രീന കെയ്ഫും കണ്ടുമുട്ടി. പ്രമുഖ ജ്വല്ലറിയുടെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് മമ്മൂട്ടിയും കത്രീനയും വന്നത്. ഐവി ശശി സംവിധാനം ചെയ്ത ബെൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും കത്രീനയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ആഘോഷ പരിപാടിയിൽ മമ്മൂട്ടി എത്തുന്നുണ്ടെന്ന വിവരം കത്രീനയോട് പറഞ്ഞില്ല. മമ്മൂട്ടി എത്തിയപ്പോഴാണ് കത്രീന അറിയുന്നത്. മലയാളത്തിന്റെ മെഗാതാരത്തിന്റെ പ്രായം 11 വയസ് കുറഞ്ഞിട്ടുണ്ടെന്നാണ് കത്രീന മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്.
മമ്മൂട്ടിയുടെ ശരീര സൗന്ദര്യത്തെക്കുറിച്ച് പലരും പുകഴ്ത്താറുണ്ട്. യുവതാരങ്ങളെപ്പോലും അന്പരപ്പെടുത്തുന്ന രീതിയിലാണ് മമ്മൂട്ടി തന്റെ ശരീര സൗന്ദര്യം നിലനിർത്തുന്നത്. ഫിറ്റ്നസ് നിലനിർത്തുന്ന കാര്യത്തിൽ താരം അതീവ ശ്രദ്ധാലുവാണ്. 66 വയസ്സു കഴിഞ്ഞെങ്കിലും മമ്മൂട്ടി ഇപ്പോഴും ചെറുപ്പമായി നിലനിൽക്കുന്നു.
ബൽറാം വേഴ്സസ് താരാദാസ് കഴിഞ്ഞതോടെ മമ്മൂട്ടിയും കത്രീനയും അവരവരുടെ തിരക്കുകളിലേക്ക് കടക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് ഈ യാത്രയിലൂടെ തനിക്കു ലഭിച്ചതെന്നും കത്രീന പറഞ്ഞു.