പാറശാല: തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന എൺപതു ലക്ഷത്തിന്റെ സ്വർണം പാറശാല റെയിൽവേ പോലീസ് പിടികൂടി.ഇന്നലെ ഉച്ചക്ക് ശേഷം നാഗർകോവിലിൽ നിന്നും വന്ന കോട്ടയം പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ടു കടലൂർ , തിരുവപ്പിലിയൂർ തിരുമലൈയെ (40 ) പോലീസ് കസ്റ്റഡിയിൽ എടുത്തു.തിരുവനന്തപുരത്തെ പ്രമുഖ ജൂവലറികൾക്കു നൽകുവാനാണ് സ്വർണം കൊണ്ട് വന്നതെന്ന് ഇയാൽ പോലീസിനോട് പറഞ്ഞു.
പിടിച്ചെടുത്ത സ്വർണവും ആളിനെയും സെയിൽസ് ടാക്സ് അധികൃതർക്ക് കൈമാറി.രണ്ടു ദിവസം മുൻപും ഇതേ ട്രെയിനിൽ നിന്നും നാല് കോടിയുടെ സ്വർണം പിടികൂടിയിരുന്നു. റെയിൽവേ പോലീസ് സിഐ കരുണാകരൻ,എസ്ഐ അനിൽകുമാർ , എഎസ്ഐ ഷിബു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.