പറയാതെ വയ്യ..! മരിച്ചാലും ആറടി മണ്ണിന് അവകാശി; അ​നാ​ഥ​ശ​വ​ങ്ങ​ളാ​യി ആ​റ​ടി മ​ണ്ണി​നു​വേ​ണ്ടി കാ​ത്തു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃ​ശൂ​ർ: ന​ഗ​ര​സ​ഭ​ക​ളി​ലും താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ലും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി മൃതദേഹ സം​സ്കാ​ര​ത്തി​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. അ​നാ​ഥ​രു​ടെ​യും ഭൂ​ര​ഹി​ത​രു​ടെ​യും പ​രി​മി​ത ഭൂ​മി​യു​ള്ള​വ​രു​ടെ​യും സം​സ്കാ​രം മ​നു​ഷ്യോ​ചി​ത​മാ​യി നി​റ​വേ​റ്റാ​ൻ മ​ല​യാ​ളി​ക​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന ഇ​ത്ത​രം സാ​ഹ​ച​ര്യം അ​തി​വേ​ഗം പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, റ​വ​ന്യൂ വ​കു​പ്പു​ക​ൾ ഇ​തി​നാ​യി പ്ര​ത്യേ​ക ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.അ​ടു​ക്ക​ള​പൊ​ളി​ച്ചും ചു​മ​രി​ടി​ച്ചും കി​ണ​റി​നു സ​മീ​പ​വും മൃ​ത​ശ​രീ​രം അ​ട​ക്കം ചെ​യ്യേ​ണ്ടി​വ​രു​ന്ന​തു നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കും.

പൊ​തു​ശ്മ​ശാ​ന​ങ്ങ​ളു​ടെ അ​ഭാ​വം സാം​സ്കാ​ര​ത്ത​ക​ർ​ച്ച​യുടെയും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ദൂ​ര​ക്കാ​ഴ്ച​യി​ല്ലാ​യ്മ​യു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​ത​യു​ടെ​യും ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാണി​ച്ചു. ഭൂ​ര​ഹി​ത​രും ല​ക്ഷം വീ​ട് കോ​ള​നി​ക​ളി​ലെ താ​മ​സ​ക്കാ​രും മ​രി​ച്ചാ​ൽ അ​നാ​ഥ​ശ​വ​ങ്ങ​ളാ​യി ആ​റ​ടി മ​ണ്ണി​നു​വേ​ണ്ടി കാ​ത്തു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​ം. മ​രി​ച്ച​വ​ർ​ക്കും മ​നു​ഷ്യാ​വ​കാ​ശ​മു​ണ്ടെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്.

പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളു​മാ​യി ജീ​വി​ച്ചു​പോ​കാ​ൻ വി​ധി​ക്ക​പ്പെ​ട്ട അ​തി​ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​മോ പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്നമോ ക​ണ​ക്കി​ലെ​ടു​ക്ക​പ്പെ​ടാ​ത്ത​ത് ദുഃഖ​ക​ര​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന എ​തി​രാ​ളി​യു​ടെ ശ​വ​ശ​രീ​ര​ങ്ങ​ൾ പോ​ലും സ​മു​ചി​ത​മാ​യി സം​സ്ക​രി​ച്ച നാ​ടാ​ണു ന​മ്മു​ടേ​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണു ന​ട​പ​ടി.

Related posts