വടക്കഞ്ചേരി: പ്ലസ് വണ്‍ വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . അഞ്ചുമൂർത്തി മംഗലം തെക്കെ ഗ്രാമത്തിൽ ശാസ്താ നിവാസിൽ ശ്രീനിവാസന്റെ മകൻ വിവേക് കൃഷ്ണ ( നവനീത് -17 ) നെയാണ് തിങ്കളാഴ്ച രാത്രി വീട്ടിലെ ബെഡ് റൂമിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.
ഉടൻ വീട്ടുകാരും സമീപവാസികളും ചേർന്ന് വിവേകിനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പംനത്തിൽ ശ്രദ്ധിക്കണമെന്ന് വീട്ടുകാർ പറയാറുണ്ടായിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
ആയക്കാട് സിഎ എച്ച്.എസ്.എസിലെ ഒന്നാം വർഷ പ്ലസ് വണ്വിദ്യാർത്ഥിയാണ് വിവേക് കൃഷ്ണ.അമ്മ ഷീബ.സഹോദരൻ വിഭാത്. വടക്കഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.