ന്യൂഡൽഹി: ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷൻസ് തലവൻ എം.വി.ശ്രീധർ രാജിവച്ചു. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തേതുടർന്ന് അന്വേഷണം നടന്നു വരുന്നതിനിടെയാണ് രാജി. ശ്രീധർ രാജി നൽക വിവരം ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ബുധനാഴ്ച ചേർന്ന ബിസിസിഐ ഭരണാധികാരികളുടെ യോഗം ശ്രീധറിന്റെ രാജി അംഗീകരിച്ചെന്നാണ് വിവരം. ശ്രീധർ ഹൈദരൈബാദ് ക്രിക്കറ്റ് അസോസിയേഷന്റെ തലപത്തിരുന്ന സമയത്ത് സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നാണ് ആരോപണം. ഇതേത്തുടർന്നാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.