ഓർക്കുക അസുഖങ്ങൾ എല്ലാവർക്കും വരാം..! അ​വ​യ​വ​ദാ​ന​ത്തോ​ടു മു​ഖം തി​രി​ച്ച് സം​സ്ഥാ​നം; ബ​ന്ധു​ക്ക​ളു​ടെ എ​തി​ർ​പ്പ് മു​ഖ്യ​കാ​ര​ണം 

സ്വ​ന്തം ലേ​ഖ​ക​ൻ
കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ കേ​ര​ള​ത്തി​ൽ മ​ര​ണാ​ന്ത​ര അ​വ​യ​വ ദാ​നം ഈ ​വ​ർ​ഷം കു​ത്ത​നെ കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ.​മ​ല​യാ​ളി​ക​ൾ അ​വ​യ​വ ദാ​ന​ത്തി​നോ​ട് പു​റം തി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന​താ​യാ​ണ് കേ​ര​ള​ത്തി​ൽ മ​ര​ണാ​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന കേ​ര​ള നെ​റ്റ് വ​ർ​ക് ഫോ​ർ ഓ​ർ​ഗ​ൻ ഷെ​യ​റിം​ങ് (മൃ​ത​സ​ഞ്ജീ​വ​നി പ​ദ്ധ​തി) പു​റ​ത്ത് വി​ട്ട ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​വ​യ​വ​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ 2012-ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ മൃ​ത​സ​ഞ്ജീ​വ​നി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ ക​ണ​ക്ക് പ്ര​കാ​രം ഈ ​വ​ർ​ഷം അ​വ​യ​വം ദാ​നം ചെ​യ്ത​ത് മ​റ്റ് വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​കു​തി​യി​ലും താ​ഴെ പേ​ർ മാ​ത്രം.ക​ഴി​ഞ്ഞ വ​ർ​ഷം മ​ര​ണാ​ന്ത​രം പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ​ത​ത് 72 പേ​രാ​ണ്.

എ​ന്നാ​ൽ ഈ ​വ​ർ​ഷം ഒ​ൻ​പ​ത് മാ​സം ക​ഴി​ഞ്ഞി​ട്ടും 11 പേ​രാ​ണ് ഇ​തു വ​രെ അ​വ​യ​വം ദാ​നം ചെ​യ്ത​ത്. 2016-ൽ ​മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച​വ​രു​ടെ അ​വ​യ​വ​ങ്ങ​ൾ വ​ഴി 199 പേ​ർ​ക്കാ​ണ് ജീ​വി​തം തി​രി​ച്ചു കി​ട്ടി​യ​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം അ​ത് 34 അ​യി കു​റ​ഞ്ഞു.​ഹൃ​ദ​യം, ക​ര​ൾ, ശ്വാ​സ​കോ​ശം, കി​ഡ്നി തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും മ​ര​ണാ​ന്ത​രം ദാ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം ഇ​വ ദാ​നം ചെ​യ്ത​വ​രു​ടെ എ​ണ്ണം ശ​രാ​ശ​രി​യി​ലും താ​ഴെ​യാ​ണ്. 18 പേ​രാ​ണ ക​ഴി​ഞ്ഞ വ​ർ​ഷം ഹൃ​ദ​യം ദാ​നം ചെ​യ്ത​ത്.

ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 27 വ​രെ ര​ണ്ടു പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ പു​തു​ഹൃ​ദ​യം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കി​ഡ്നി ദാ​നം ചെ​യ്ത​വ​ർ 113ഉം, 2015​ൽ 132ഉം ​ആ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് 20 പേ​രാ​യി ചു​രു​ങ്ങി. ക​ര​ൾ ദാ​നം ചെ​യ്ത​വ​ർ 2016ൽ 64 ​ആ​യി​രു​ന്നെ​ങ്കി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ ഒ​ന്പ​തു പേ​ർ മാ​ത്രം.

അ​വ​യ​വ ദാ​നം ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​യു​ന്പോ​ളും അ​വ​യ​വ​ത്തി​നാ​യി കാ​ത്തു നി​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. 1609 പേ​രാ​ണ് കി​ഡ്നി​ക്കാ​യി കേ​ര​ള നെ​റ്റ് വ​ർ​ക്് ഫോ​ർ ഓ​ർ​ഗ​ൻ ഷെ​യ​റിം​ങി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ മ​ര​ണാ​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​ന് വ്യ​ക​തി​യു​ടെ സ​മ്മ​ത​പ​ത്ര​ത്തി​ന് പു​റ​മെ ബ​ന്ധു​ക്ക​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​ത​വും ആ​വ​ശ്യ​മാ​ണ്.

പ​ല​പ്പോ​ഴും മ​ര​ണ ശേ​ഷം ബ​ന്ധു​ക്ക​ൾ വേ​ണ്ട​പ്പെ​ട്ട​വ​രെ വി​വ​ര​മ​റി​യി​ക്കാ​തി​രി​ക്കു​ന്ന​തും അ​നു​മ​തി ന​ൽ​കാ​തി​രി​ക്കു​ന്ന​തും അ​വ​യ​വ ദാ​ന​ത്തി​ന്‍റെ എ​ണ്ണം കു​റ​ക്കു​ന്നു. അ​വ​യ​വ​ദാ​ന രം​ഗ​ത്ത് ന​ട​ക്കു​ന്ന ചൂ​ഷ​ണ​വും തെ​റ്റാ​യ പ്ര​ച​ര​ണ​വും അ​വ​യ​വ​ദാ​നം കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. സ​ർ​ക്കാ​രും, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും അ​വ​യ​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts