കൂത്തുപറമ്പ്: സംസ്ഥാന സർക്കാറുകളെ സാമ്പത്തീകമായി ദുർബലമാക്കാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .
കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രിക്കു പോലും ഇടപെടാൻ സാധിക്കാത്ത പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന് സാധിച്ചിട്ടുണ്ടെന്നും ഇതിന് തെളിവാണ് ഷാർജ ഭരണാധികാരിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സി പി എം നേതാവ് പാട്യം ഗോപാലന്റെ മുപ്പത്തിയൊമ്പതാമത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി കൊട്ടയോടിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എം.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.പി.ജയരാജൻ, വത്സൻ പനോളി, കെ.ധനഞ്ജയൻ, വി.രാജൻ എന്നിവർ പ്രസംഗിച്ചു.നേരത്തെ പൂക്കോട് കേന്ദ്രീകരിച്ച് പാട്യത്തേക്ക് ബഹുജന പ്രകടനവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.