ഒരു കാലത്ത് ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ നടിയായിരുന്നു അനു അഗര്‍വാള്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ കാവ്യങ്ങളിലൊന്നായ ആഷിഖി അവര്‍ക്ക് പ്രണയിക്കുന്നവരുടെ ഉള്ളില്‍ സ്ഥിരപ്രതിഷ്ഠ നല്‍കി. എന്നാല്‍ ആഷിഖിയ്ക്കു ശേഷം അധികം ചിത്രങ്ങളില്‍ തിളങ്ങാന്‍ ഇവര്‍ക്കായില്ല. കുറച്ചുനാള്‍ക്കു മുമ്പുണ്ടായ ഒരു കാര്‍ ആക്‌സിഡന്റ് ഇവരെ മരണാസന്നയാക്കിയിരുന്നു. ദിവസങ്ങളോളം കോമയില്‍ കിടന്ന ശേഷമാണ് അനു ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇപ്പോള്‍ 48 വയസുള്ള നടി തന്റെ ശാരീരിക ക്ലേശങ്ങള്‍ മാറാന്‍ ഇപ്പോള്‍ താന്ത്രിക് സെക്‌സ് പരിശീലിക്കുകയാണ്. ഇത് പരിശീലിക്കാന്‍ തുടങ്ങിയതില്‍ പിന്നെ തനിക്ക് അഭൂതപൂര്‍വമായ മാറ്റങ്ങളാണുണ്ടായതെന്ന് നടി തന്നെ സാക്ഷ്യപ്പെടുത്തുന്നു.
എന്താണ് താന്ത്രിക് സെക്‌സ്
പുരാതനമായ ഒരു ഹിന്ദു ചികിത്സാരീതിയാണിത്. ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ ഇന്ത്യയില്‍ ഇതിന് പ്രചാരമുണ്ട്. ശരീരത്തിന്റെ ഊര്‍ജം കൂട്ടുക എന്നതാണ് ഈ ചികിത്സാ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്. സെക്‌സിന്റെ ലളിതമായ ഒരു വകഭേദമാണ് താന്ത്രിക് സെക്‌സ്. മനസും ശരീരവും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതു വഴി രതിമൂര്‍ച്ഛയിലെത്തുന്നതാണ് ഇതിന്റെ പ്രായോഗികത.
ഒരു പുതിയ ലൈംഗികജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വാഗ്ദാനമാണിത്. സാധാരണ ഒരു ലൈംഗികവേഴ്ചയല്ല താന്ത്രിക് സെക്‌സ് എന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്നതാണ് പ്രത്യേകത. ഭക്ഷണശീലങ്ങള്‍ വരെ നിയന്ത്രിച്ച് ചെയ്യുന്ന ഒരു ആരോഗ്യപദ്ധതി എന്ന് ഇതിനെ വിശേഷിപ്പിക്കാം.
നിങ്ങളെ ലൈംഗികതയുടെ പുതുലോകത്തെത്തിക്കും എന്നതാണ് താന്ത്രിക് സെക്‌സിന്റെ പ്രത്യേകത. ലോക പ്രശ്‌സ്ത നടന്‍ ടോം ഹാങ്ക്‌സ് ഉള്‍പ്പെടെയുള്ളവര്‍ താന്ത്രിക് സെക്‌സിന്റെ ആരാധകരാണ്. പ്രായത്തിന്റെ വിഷമതകളെ മറികടക്കാന്‍ താന്ത്രിക് സെക്‌സിന് കഴിയുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. അഞ്ചു മണിക്കൂര്‍ വരെ സെക്‌സിലേര്‍പ്പെടാന്‍ കഴിയുമെന്നാണ് ചിലര്‍ പറയുന്നത്.
ശരീരം അയച്ചിടുകയാണ് താന്ത്രിക് സെക്‌സിന്റെ ആദ്യ നടപടി.കാലുകള്‍ ചെറുതായി ചലിപ്പിക്കുന്നത് ഊര്‍ജത്തിന്റെ സഞ്ചാരം സുഗമമാക്കും. മനസിനെ ഉദ്ദീപിപ്പിക്കുകയാണ് അടുത്ത പടി. പിന്നെയാണ് ശാരീരിക ബന്ധത്തിലേക്ക് കടക്കുക. ഇതിനു മുമ്പും പിമ്പും ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തെ ശാന്തമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കും.
ടോം ഹാങ്ക്‌സിനെ കൂടാതെ ഹോളിവുഡിലെ മിന്നും സുന്ദരി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ഗായകരായ പഫ് ഡാഡി, സ്റ്റിംഗ്, സീരിയല്‍ നടി ഹെതര്‍ ഗ്രഹാം എന്നിവരും താന്ത്രിക് സെക്‌സ് ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നവരാണ്. താന്ത്രിക് സെക്‌സ് പഠിപ്പിക്കുന്ന കേന്ദ്രങ്ങളും ഇപ്പോള്‍ സജീവമാണ്. എന്തായാലും താന്ത്രിക് സെക്‌സിന് പ്രചാരമേറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്.