മധുവിധുക്കാലത്തെ മധുരനിമിഷങ്ങൾ കാമറയിൽ പകർത്തി അവിസ്മരണീയമാക്കുന്ന തിരക്കിലായിരുന്നു കാനഡക്കാരായ ക്ലെയ്റ്റണ്‍ കുക്കും ബ്രിട്നിയും. കാനഡയിലെ ഒരു മനോഹര നദീതീരത്തായിരുന്നു ഇരുവരുടെയും പോസ്റ്റ് വെഡിംഗ് ഫോട്ടോ ഷൂട്ട്. അണിഞ്ഞൊരുങ്ങി ഫോട്ടോഗ്രാഫറുടെ നിർദേശങ്ങൾ പാലിച്ച് ഫോട്ടോക്കു പോസ് ചെയ്യുന്നതിനിടെയാണ് കുക്ക് ആ കാഴ്ച കണ്ടത്. തങ്ങൾ ചിത്രങ്ങൾ പകർത്തുന്നതിനു സമീപത്തുള്ള നദിയിൽ ഒരു കുട്ടി മുങ്ങിത്താഴുന്നു. പിന്നെ ഒന്നും നോക്കിയില്ല, ധരിച്ചിരുന്ന വിലകൂടിയ വസ്ത്രങ്ങൾ സഹിതം വെള്ളത്തിലേക്കു ചാടി കുട്ടിയുടെ ജീവൻ രക്ഷിച്ചു.
തന്റെ ഭർത്താവിന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ നവവധു ബ്രിട്നി അന്പരന്നെങ്കിലും ഫോട്ടാഗ്രാഫർ തന്റെ ജോലി നിർബാധം തുടർന്നു. താൻ പകർത്തിയ വരന്റെ സാഹസരംഗങ്ങൾ ഫോട്ടോഗ്രാഫർതന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സ്വജീവൻ പണയംവച്ച് കുട്ടിയുടെ ജീവൻ രക്ഷിച്ച വരന് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.