പായലിനും പൂപ്പലിനും വിട..! പോലീസ് സ്റ്റേഷനുകളിൽ ഒരു പ്രത്യേക കന്പനിയുടെ പെയിന്‍റടി ഉത്തരവ്; ബെ​ഹ്റ​യ്ക്കെ​തി​​രാ​യ ഹ​ർ​ജി ത​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ​​​റ​​​യ്ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി കോ​​​ട​​​തി ത​​​ള്ളി. ഒ​​​രു പ്ര​​​ത്യേ​​​ക ക​​​മ്പ​​​നി​​​യു​​​ടെ പെ​​​യി​​​ന്‍റ് സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ അ​​​ടി​​​ക്കാ​​​ൻ ബെ​​​ഹ്റ നി​​​ർ​​​ദേ​​​ശി​​​ച്ചു എ​​​ന്ന് ആ​​​രോ​​​പി​​​ച്ചു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജ​​​ഡ്ജി ത​​​ള്ളി​​​യ​​​ത്.

2015 ൽ ​​​ഗു​​​ജ​​റാ​​​ത്തി​​​ൽ ന​​​ട​​​ന്ന കേ​​​ന്ദ്ര പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​​ളു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച പ്ര​​​കാ​​​രം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് ഏ​​​കീ​​​കൃ​​​ത നി​​​റം ന​​​ൽ​​​കാ​​​ൻ ആ ​​​നി​​​റ​​​ത്തി​​​ന്‍റെ ക​​​ള​​​ർ കോ​​​ഡ് മാ​​​തൃ​​​ക​​​യാ​​​ണു സ​​​ർ​​​ക്കു​​​ല​​​റി​​​ൽ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത് എ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് ന​​​ൽ​​​കി​​​യ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഹ​​​ർ​​​ജി ത​​​ള്ളു​​​ന്ന​​​തെന്ന് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

സെ​​​ൻ​​​കു​​​മാ​​​റി​​​നു വേ​​​ണ്ടി ബെ​​​ഹ്റ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി സ്ഥാ​​​നം ഒ​​​ഴി​​​യു​​​ന്ന​​​തി​​​നു ര​​​ണ്ടു ദി​​​വ​​​സം മു​​​മ്പാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ 500 ൽ ​​​പ​​​രം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഡ്യൂ​​​ല​​​ക്സ് ക​​​മ്പ​​​നി​​​യു​​​ടെ പെ​​​യ്ന്‍റ് അ​​​ടി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​തു കാ​​​ര​​​ണം കോ​​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​​പ​​​യു​​​ടെ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നു എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ്വ​​​കാ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.

Related posts