തോല്‍പ്പിക്കാനാവില്ല! രാ​വ​ണ​നെ അമ്പെയ്തു വീ​ഴ്ത്താ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ്ര​മം പാ​ളി; ഒടുവില്‍ രാ​വ​ണ​നെ എ​റി​ഞ്ഞു​വീ​ഴ്ത്തി

ന്യൂ​ഡ​ൽ​ഹി: രാ​വ​ണ​നെ അ​ന്പെ​യ്തു വീ​ഴ്ത്താ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ്ര​മം പാ​ളി. വി​ല്ലു കു​ല​ച്ച് അ​ന്പെ​യ്തു രാ​വ​ണ​നെ വീ​ഴ്ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട മോ​ദി ഒ​ടു​വി​ൽ അ​സു​ര​നെ അ​ന്പു​കൊ​ണ്ട് എ​റി​ഞ്ഞു​വീ​ഴ്ത്തി. ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ങ്കോ​ട്ട ഗ്രൗ​ണ്ടി​ൽ​ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു നാ​ട​കീ​യ രം​ഗ​ങ്ങ​ൾ.

തൊ​ട്ടു​മു​ന്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന രാ​വ​ണ​ന്‍റെ കോ​ല​ത്തി​ലേ​ക്ക് അ​ന്പെ​യ്തു ക​ത്തി​ക്കു​ന്ന​താ​യി​രു​ന്നു ച​ട​ങ്ങ്. എ​ന്നാ​ൽ മോ​ദി​ക്കു കൈ​മാ​റി​യ വി​ല്ല് ഒ​ടി​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ചു​സ​മ​യം ശ്ര​മി​ച്ചി​ട്ടും അ​ന്പെ​യ്യാ​നു​ള്ള മോ​ദി​യു​ടെ ശ്ര​മം വി​ജ​യി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ഒ​രു ചി​രി​യോ​ടെ മോ​ദി, ജാ​വ​ലി​ൻ വ​ലി​ച്ചെ​റി​യു​ന്ന ത​ര​ത്തി​ൽ, അ​ന്പ് വ​ലി​ച്ചെ​റി​ഞ്ഞ് പ്ര​തീ​കാ​ത്മ​ക​മാ​യി ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗും മോ​ദി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. രാ​വ​ണ​നു​മേ​ൽ ശ്രീ​രാ​മ​ൻ നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കാ​നാ​ണ് ദ​സ​റ ആ​ഘോ​ഷി​ക്കു​ന്ന​ത്.

നേ​ര​ത്തെ, വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു രാം​ലീ​ല മൈ​താ​ന​ത്ത് ഒ​രു​ക്കി​യി​രു​ന്ന രാ​വ​ണ​ക്കോ​ലം പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് നി​ലം​പ​തി​ച്ചു. 90 അ​ടി ഉ​യ​ര​മു​ള്ള കോ​ല​മാ​ണു ത​ക​ർ​ന്നു വീ​ണ​ത്. പ്ര​ധാ​ന​മ​ന്ത്രി എ​ത്താ​നി​രി​ക്കെ ഇ​ത്ത​ര​മൊ​രു സം​ഭ​വം ന​ട​ന്ന​തി​നു പി​ന്നി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നു പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts