ഒരു യുവാവിന്റെ രണ്ടു കാമുകിമാര്‍ ഒന്നിച്ചുകൂടി, പരസ്പരം പറഞ്ഞ കഥകള്‍ കേട്ട് ഇരുവരും ഞെട്ടി, ഒടുവില്‍…

ഒരു യുവാവിന്റെ രണ്ടു കാമുകിമാര്‍ ഒന്നിച്ചുകൂടി, പരസ്പരം പറഞ്ഞ കഥകള്‍ കേട്ട് ഇരുവരും ഞെട്ടി, നാട്ടിലെങ്ങും കാമുകിമാരെ സൃഷ്ടിച്ച് വിലസിയ യുവാവിനെ 19കാരിയും 16കാരിയും കൂട്ടിലടച്ചത് ഇങ്ങനെ

ഇത് വല്ലാത്തൊരു കഥയാണ്. ഒരു കാമുകന്‍, മൂന്ന് കാമുകിമാര്‍. അതിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തത്. വയനാട്ടില്‍ നിന്നാണ് ഒരു അപൂര്‍വ പ്രണയകഥ വരുന്നത്. കഥാനായകനായ വില്ലന്‍ ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ ഇടി വാങ്ങി കൂട്ടുകയാണ്. അക്കഥ ഇങ്ങനെ- പ്രണയം നടിച്ച് നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ബത്തേരി പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അഭിനോഷ എന്ന 22കാരനാണ് പോലീസ് പിടിയിലായത്.

19ഉം 16-ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയായ 19 കാരിയെ നാലുവര്‍ഷത്തോളം ഇയാള്‍ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഒരു കല്യാണവീട്ടില്‍ വെച്ചുണ്ടായ പരിചയം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ വശീകരിച്ചത്. തുടര്‍ന്ന് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ചിത്രങ്ങളായും വീഡിയോയായും ഇയാള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുകയും ഇതുപയോഗിച്ച് പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു. ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.

ഇതിനിടെയാണ് 16 കാരിയെ ഇയാള്‍ പ്രണയം നടിച്ച് വലയിലാക്കിയത്. പിന്നീട് ഈ കുട്ടിയെയും മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെങ്കിലും മൊബൈലില്‍ തന്റെ പരിചയക്കാരിയായ 19 കാരിയുടെ ഇയാള്‍ക്കൊപ്പമുള്ള ചിത്രം കണ്ടതോടെ പെണ്‍കുട്ടി വിസമ്മതിച്ചു. തുടര്‍ന്നാണ് ഈ വിവരം 16 കാരി 19 കാരിയോട് പങ്കുവെച്ചതോടെ ഇയാളുടെ ചതി ഇരുവരും തിരിച്ചറിഞ്ഞു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി ഇയാള്‍ ചുറ്റിക്കറങ്ങുന്നതും പെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പെണ്‍കുട്ടികള്‍ വീട്ടില്‍ വിവരം പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. വിലകൂടിയ വാഹനങ്ങളിലും മറ്റുമെത്തിയാണ് പ്രതി പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Related posts