ആലുവ: ജാമ്യം ലഭിച്ച വാർത്ത ദിലീപിനെ ആദ്യം അറിയിച്ചത് ആലുവ ജയിൽ സൂപ്രണ്ട്. കോടതി വിധി പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം സെല്ലിലെത്തി ദിലീപിനെ വാർത്ത അറിയിച്ചു. വലിയ ആശ്വാസമുണ്ടെന്നാണ് ദിലീപ് പ്രതികരിച്ചതെന്ന് ജയിൽ അധികൃതരും വ്യക്തമാക്കി.
ഹൈക്കോടതി വിധിയുടെ പകർപ്പ് ജയിലിൽ എത്തിക്കഴിഞ്ഞാൽ താരം സ്വതന്ത്രനാകും. വൈകിട്ട് അഞ്ചോടെ ദിലീപിനെ പുറത്തിറക്കാൻ കഴിയുമെന്നാണ് അഭിഭാഷകർ പ്രതീക്ഷിക്കുന്നത്. ജാമ്യവാർത്ത വന്നതിന് പിന്നാലെ വൻ ആരാധക കൂട്ടവും ജയിലിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.