ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് രണ്ട് വനിതാ സുപ്പർ സ്റ്റാറുകളുടെ ഫോട്ടോ. ന്യൂയോർക്കിൽ വച്ച് പകർത്തിയ നയൻതാരയും പ്രിയങ്ക ചോപ്രയും ഒന്നിച്ചുള്ള ചിത്രമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. ന്യൂയോർക്കിൽ നടന്ന ഗ്ലോബൽ സിറ്റിസണ്‍ ഫെസ്റ്റിവലിലെ അവതാരകയായിരുന്നു പ്രിയങ്ക.
തന്റെ കാമുകൻ വിഘ്നേഷ് ശിവയുമൊത്ത് നയൻതാരയും ന്യൂയോർക്കിലാണ്. ഇതിനിടയിലാണ് രണ്ടുപേരും തമ്മിലുള്ള സൗഹൃദ നിമിഷം ഇവർ പകർത്തിയിരിക്കുന്നത്. ഗ്ലോബൽ സിറ്റിസണ്‍ ഫെസ്റ്റിവലിലെ അവതാരക വേഷം തകർത്ത പ്രിയങ്ക ചോപ്ര അതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഗ്ലോബൽ സിറ്റിസണ്‍ അംബാസഡർ ആയതിൽ അഭിമാനിക്കുന്നതായും പ്രിയങ്ക പറയുന്നുണ്ട്.