റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സി.പി. ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. അഡ്വ. ബി.രാമന്‍പിള്ള മുഖേനയാണ് ജാമ്യാപേക്ഷ നല്‍കുന്നത്.
നേരത്തെ, രാജീവിന്റെ വീട്ടിൽ സി.പി.ഉദയഭാനു പലതവണ സന്ദർശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം മുൻകൂർ ജാമ്യം തേടുന്നത്. മറ്റു ചില നിര്‍ണായക തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.