ആലപ്പുഴയ്ക്ക് ഇനി കായൽ കണ്ടൊരുയാത്ര..! അഞ്ചുവർഷത്തിനുശേഷം കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ് വീ​ണ്ടും ആ​രം​ഭി​ച്ചു

കോ​ട്ട​യം: കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ് വീ​ണ്ടും ആ​രം​ഭി​ച്ചു. അ​ഞ്ചു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ഇ​ന്നു രാ​വി​ലെ 10ന് ​ആ​ദ്യ ബോ​ട്ട് ആ​ല​പ്പു​ഴ​യ്ക്ക് പു​റ​പ്പെ​ട്ടു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കൗ​ണ്‍​സി​ല​ർ കെ.​ജെ. സ​നി​ൽ, ജ​ല​ഗ​താ​ഗ​വ​കു​പ്പ് ഡ​യ​റ​ക​ട്ർ ഷാ​ജി വി. ​നാ​യ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​ഞ്ചു വ​ർ​ഷം മു​ന്പ് കാ​ഞ്ഞി​രം പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ബോ​ട്ട് സ​ർ​വീ​സ് കാ​ഞ്ഞി​രം ജെ​ട്ടി​വ​രെ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​രം പാ​ലം തു​റ​ന്ന​തി​നു ശേ​ഷ​വും കാ​ഞ്ഞി​രം മു​ത​ൽ കോ​ടി​മ​ത​വ​രെ​യു​ള്ള അ​ഞ്ച് പൊ​ക്കു​പാ​ല​ങ്ങ​ൾ തു​റ​ന്നി​ട്ടും ചി​ല ത​ട​സ​ങ്ങ​ൾ നേ​രി​ട്ട​തോ​ടെ​യാ​ണ് ബോ​ട്ടു​ക​ൾ ഓ​ടാ​തി​രു​ന്ന​ത്.

ജ​ല​പാ​ത​യി​ലെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ചേ​രി​ക്ക​ത്ത​റ, 16ൽ​ചി​റ, പാ​റേ​ച്ചാ​ൽ, കാ​ഞ്ഞി​രം, ചു​ങ്ക​ത്ത് മു​പ്പ​ത് എ​ന്നീ പൊ​ക്കു​പാ​ല​ങ്ങ​ളാ​ണ് ന​വീ​ക​രി​ച്ച​ത്. ഇ​തി​ൽ ചു​ങ്ക​ത്ത് മു​പ്പ​തി​ൽ ഇ​രു​ന്പു​പാ​ലം ഉ​യ​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​താ​യി​രു​ന്നു ആ​ദ്യ​ത​ട​സം. ഇ​തേ​തു​ട​ർ​ന്നു ത്രീ​ഫേ​സ് ക​ണ​ക്ഷ​ൻ സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ 55,800 രൂ​പ അ​ട​ച്ച് വൈ​ദ്യു​തി​യെ​ത്തി​ച്ചി​ട്ടും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഇ​രു​ന്പു​പാ​ലം ഭാ​ഗി​ക​മാ​യാ​ണ് ഉ​യ​ർ​ന്ന​ത്.

ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​ദി​വ​സം പ​രി​ശ്ര​മി​ച്ച് പാ​ലം പൂ​ർ​ണ​മാ​യും ഉ​യ​ർ​ത്തി സ​ജ്ജ​മാ​ക്കി. ഇ​ന്ന​ലെ ര​ണ്ടു​ബോ​ട്ടു​ക​ൾ ജ​ല​പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തി ട്ര​യ​ൽ​റ​ണ്‍ പൂ​ർ​ത്തി​യാ​ക്കി. രാ​വി​ലെ 7.30നും 9.30​നും ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള ര​ണ്ടു​ബോ​ട്ടു​ക​ൾ യാ​ത്ര​ക്കാ​രു​മാ​യി കോ​ടി​മ​ത​യി​ൽ എ​ത്തി​ച്ചു.

ആ​ല​പ്പു​ഴ-​കോ​ട്ട​യം റൂ​ട്ടി​ൽ മൂ​ന്നു ബോ​ട്ടു​ക​ൾ

കോ​ട്ട​യം ഡി​പ്പോ​യു​ടെ ര​ണ്ടും ആ​ല​പ്പു​ഴ ഡി​പ്പോ​യു​ടെ ഒ​രു ബോ​ട്ടും ഉ​ൾ​പ്പെ​ടെ മൂ​ന്നു ബോ​ട്ടു​ക​ൾ ആ​റു​ട്രി​പ്പു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. പൂ​ല​ർ​ച്ചെ അ​ഞ്ചി​ന് കാ​ഞ്ഞി​രം ജെ​ട്ടി​യി​ൽ നി​ന്ന് ആ​ല​പ്പു​ഴ​യ്ക്കു​ള്ള ആ​ദ്യ​സ​ർ​വീ​സ് ആ​രം​ഭി​ക്കും. തു​ട​ർ​ന്നു​ള​ള സ​ർ​വീ​സു​ക​ൾ കോ​ടി​മ​ത​യി​ൽ നി​ന്നാ​യി​രി​ക്കും. 6.45, 11.30, ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന്, 3.30, 5.15 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ല​പ്പു​ഴ​യ്ക്ക് സ​ർ​വീ​സു​ക​ൾ.  ആ​ല​പ്പു​ഴ​യി​ൽ നി​ന്നും രാ​വി​ലെ 7.30, 9.30, 11, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30, 5.15, 9.15 (കാ​ഞ്ഞി​രം​വ​രെ) എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട്ട​യ​ത്തി​നു​ള്ള സ​ർ​വീ​സു​ക​ൾ.

കോ​ട്ട​യ​ത്തു​നി​ന്നും ര​ണ്ട​ര മ​ണി​ക്കൂ​ർ കൊ​ണ്ട് ആ​ല​പ്പു​ഴ​യി​ലെ​ത്താം. 19രൂ​പ​യാ​ണ് ചാ​ർ​ജ്. ശ​നി,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ല്ല ക​ള​ക്ഷ​ൻ ല​ഭി​ക്കാ​റു​ണ്ട്.

Related posts