ഭാവിയെ ദോഷകരമായി ബാധിക്കും! കാണാതാകുന്നവരുടെയും അതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുത്: ചൈല്‍ഡ് ലൈന്‍

മ​ല​പ്പു​റം: അ​തി​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​കുന്ന കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ അ​റി​യി​ച്ചു. അ​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​കു​ന്ന കു​ട്ടി​ക്ക് നീ​തി ല​ഭി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ പ​ല​പ്പോ​ഴും വി​പ​രീ​ത ഫ​ല​മാ​ണു​ണ്ടാ​ക്കു​ക.

കാ​ണാ​താ​കു​ന്ന പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കു​ട്ടി​യു​ടെ ഫോ​ട്ടോ സ​ഹി​തം വി​ശ​ദ​മാ​യ പോ​സ്റ്റ് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ ത​യ​റാ​ക്കി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കാ​റു​ണ്ട്. പി​ന്നീ​ട് ഈ ​കു​ട്ടി സ​മൂ​ഹ​ത്തി​ലേ​ക്കി​റ​ങ്ങു​മ്പോ​ഴു​ണ്ടാ​കു​ന്ന മ​ന​സി​ക​പ്ര​യാ​സം വ​ള​രെ കൂ​ടു​ത​ലാ​കും.

കുട്ടി​യെ തി​രി​ച്ചു​കി​ട്ടി​യ​തി​നു ശേ​ഷ​വും ​പോ​സ്റ്റും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു​മു​ണ്ടാ​കും. ഇ​ത് കു​ട്ടി​യു​ടെ ഭാ​വി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​കു​ന്ന കു​ട്ടി​യു​ടെ വി​വ​ര​ങ്ങ​ളും ബാ​ല​വേ​ല, ബാ​ല​ഭി​ക്ഷാ​ട​നം എ​ന്നി​വ ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഫോ​ട്ടോ​യും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലോ മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ അ​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ന്ന​തു​കൊ​ണ്ടും മു​ക​ളി​ല്‍ പ​റ​ഞ്ഞ​രീ​തി​യി​ലു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ത​ന്നെ​യ
ാ​ണ് കു​ട്ടി​ക​ളി​ലു​ണ്ടാ​ക്കു​ന്ന​ത്.

ദു​രി​ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ടെ​യോ കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ​യോ കു​റ്റാ​രോ​പി​ത​രാ​യ കു​ട്ടി​ക​ളു​ടെ​യോ അ​ല്ലെ​ങ്കി​ല്‍ ലൈം​ഗി​ക അ​തി​ക്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ​യോ, പേ​ര് , ഫോ​ട്ടോ , അ​ഡ്ര​സ്, മാ​താ​പി​താ​ക്ക​ളു​ടെ പേ​ര്, താ​മ​സ സ്ഥ​ലം, പ​ഠി​ക്കു​ന്ന സ്ഥാ​പ​നം എ​ന്നി​വ ദൃ​ശ്യ ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ളി​ലോ ടി​വി, റേ​ഡി​യോ, ഓ​ഡി​യോ അ​ച്ച​ടി​മാ​ധ്യ​മ​ങ്ങ​ളി​ലോ, ഇ​ന്‍റ​ർ​നെ​റ്റ, ഫേ​സ്ബു​ക്, വാ​ട്‌​സ്ആ​പ്പ്, തു​ട​ങ്ങി​യ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലോ പ്ര​ച​രി​പ്പി​ക്കു​ന്ന​തും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തും ശി​ക്ഷാ​നി​യ​മ​പ്ര​കാ​രം ഐ​പി​സി 228 (അ)​പ്ര​കാ​രം 6 മാ​സം മു​ത​ല്‍ 2 വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്. കൂ​ടാ​തെ 2015 -ലെ ​ബാ​ല​നീ​തി നി​യ​മം സെ​ക്ഷ​ന്‍ 74 പ്ര​കാ​ര​വും, 2012 -ലെ ​പോ​ക്സോ നി​യ​മം സെ​ക്ഷ​ന്‍ 23 (1 ) പ്ര​കാ​ര​വും ഇ​ത് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ നി​യ​മ​പ​ര​മാ​യാ​ണ് നാം ​കാ​ര്യ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​ത്. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി മാ​ത്രം 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചൈ​ല്‍​ഡ് ലൈ​ന്‍ നാ​ഷ​ണ​ല്‍ ടോ​ള്‍​ഫ്രീ ന​മ്പ​റാ​യ 1098 ല്‍ ​വി​ളി​ച്ച​റി​യി​ക്കു​ക​യോ പോ​ലീ​സിൽ അ​റി​യി​ക്കു​ക​യോ ചെ​യ്യാം.

Related posts