പ​ട്ടാ​പ്പ​ക​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മം; നടന്നുപോകുമ്പോള്‍ വാനിലെത്തിയവർ കുട്ടിയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു

ആ​റ്റി​ങ്ങ​ൽ: പ​ട്ടാ​പ്പ​ക​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. ആ​റ്റി​ങ്ങ​ലി​ൽ വാ​റു​വി​ളാ​കം റോ​ഡി​ൽ ഇന്ന് രാവിലെ പ​ഠി​ക്കാ​ൻ പോ​കുകയാ​യി​രു​ന്ന എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർഥി​നി​യെ മാ​രു​തി ഒ​മ്​നി വാ​നി​ൽ നാ​ലം​ഗ സം​ഘം ത​ട്ടി​ക്കൊണ്ട് പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യ​താ​യാണ് കു​ട്ടി പോ​ലീസി​ന് മൊ​ഴി ന​ൽ​കിയത്.

ബ​ലം പ്ര​യോ​ഗി​ച്ച് വാ​നി​ൽ ക​യ​റ്റ​വേ കു​ട്ടി ബാ​ഗ് ത​ട്ടി​മാ​റ്റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പിന്നീട് വീട്ടുകാരെ വിവരം അറിയച്ചതിനെത്തുടർന്ന് അവർ പോലീസിൽ പരാതി നൽകി. ആ​റ്റി​ങ്ങ​ൽ സിഐ ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts